മലപ്പുറം: മലപ്പുറത്തു നിന്നും അനധികൃതമായി സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ നിര്‍ണായക അറസ്റ്റുമായി ദേശീയ അന്വേഷണ ഏജൻസി. കേസിലെ മുഖ്യസൂത്രധാരനായ ഹാരിസ് ടി.എ ആണ് ഇപ്പോൾ പിടിയിലായത്. മഞ്ചേരിയിൽ നിന്നാണ് പ്രതിയെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇന്നലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കർണാടകയിൽ നിന്നും മൂന്നുപേർ അറസ്റ്റിലായിരുന്നു. ഹാരിസ് കൂടി പിടിയിലായതോടെ ഈ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയർന്നു.
കഴിഞ്ഞ ഫെബ്രുവരി 7-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെമ്മാട്-തളപ്പാറ റോഡിലെ ഹോളോ ബ്രിക്‌സ് കമ്പനി വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് വൻ സ്ഫോടകശേഖരം കേരള പൊലീസ് പിടികൂടിയത്. 89,600 ഡിറ്റനേറ്റര്‍ സ്റ്റിക്കുകളും, 10,500 നോണ്‍-ഇലക്ട്രിക് ഷോക്ക് ട്യൂബുകളുമാണ് അന്ന് ലോറിയിൽ നിന്ന് കണ്ടെടുത്തത്.
തുടർന്ന് ലോക്കൽ പോലീസ് അന്വേഷിച്ചുവന്ന ഈ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിന്റെ വേരുകൾ മറ്റ് സംസ്ഥാനങ്ങളിലേക്കും നീളുന്നതായി കണ്ടെത്തിയതിനെ തുടർന്നുള്ള തുടരന്വേഷണമാണ് ഇപ്പോൾ പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്.

Comments