ന്യൂഡല്‍ഹി : കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ഐ.സി.എം.ആര് തള്ളി. അതുല്യഗംഗ എന്ന സംഘടനയാണ് ഗംഗാജലത്തിന്റെ സവിശേഷതകളുയര്‍ത്തി കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ കേന്ദ്ര ജലവകുപ്പിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു.
ഗംഗയിലെ വെള്ളത്തില്‍ ഹാനികരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന ബാക്ടീരിയോഫേജ് എന്ന വൈറസ് ഉണ്ടെന്നും ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി കാണ്‍പൂര്‍, സിഎസ്ഐആര്‍, ഐ.ഐ.ടി.ആര് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും അതുല്യഗംഗ അവകാശപ്പെട്ടു. കൂടുതല്‍ പഠനം നടത്തണമെന്നാണ് അതുല്യഗംഗയുടെ ആവശ്യം.
ഇതുപ്രകാരം ഏപ്രില്‍ 30-നാണ് നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗ, നമാമി ഗംഗം പ്രോഗ്രാം അധികൃതര്‍ എന്നിവര്‍ ഈ ആവശ്യം പരിഗണിക്കണം എന്നാവശ്യപ്പെട്ട് ഐ.സി.എം ആറിന് കത്തെഴുതിയത്.

Comments