
കോട്ടയം നസീര്‍ എന്ന കലാകാരനെ അറിയാത്ത മലയാളികളുണ്ടാവില്ല. എന്നാല്‍, ഈ ലോക്ക്ഡൗണില്‍ മലയാളികള്‍ കണ്ടത് അദ്ദേഹത്തിന്റെ മറ്റൊരു കഴിവായിരുന്നു. ആരെയും ഞെട്ടിച്ചുകൊണ്ടാണ് കോട്ടയം നസീര്‍ താന്‍ ഒരു ചിക്രാരന് കൂടിയാണെന്ന് തെളിയിച്ചത്. ഈ ലോക്ഡൗണ്‍ കാലത്ത് കോട്ടയം നസീര്‍ വരച്ചത് 35 ചിത്രങ്ങളാണ്. ചിത്രരചനയും പണ്ടുമുതലേ തന്നോടൊപ്പമുള്ളതാണെന്ന് അദ്ദേഹം പറയുന്നു.
മലയാളത്തിന്റെ സൂപ്പര്‍താരമായ മോഷഹന്ലാല് പോലും കോട്ടം നസീറിനോട് ചിത്രം വരച്ചുനല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടത്രേ. മോഹന്‍ലാലിന്റെ പെയിന്റിങ് കളക്ഷനില്‍ ലോകപ്രസിദ്ധരായ ചിത്രകാരന്മാര്ക്കൊപ്പം കോട്ടയം നസീറിന്റെ ഒമ്പതുചിത്രങ്ങള് സ്ഥാനം പിടിച്ചിട്ടുണ്ട്. .. ആ കഥ ഇങ്ങനെയാണ് ... ''രണ്ടുവര്‍ഷംമുമ്പ് ഞാന്‍ വരച്ച കുറെ ചിത്രങ്ങള്‍ ലാലേട്ടന് കണ്ടിരുന്നു. ഒരുദിവസം ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ അദ്ദേഹമെന്നെ കൊച്ചിയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെ പെയിന്റിങ്ങുകളുടെ കളക്ഷന്‍ കാണിച്ചുതന്നു. ഇറങ്ങാന്നേരം പറഞ്ഞു, എനിക്ക് നീ ഒരു വെറൈറ്റി പെയിന്റിങ് വരച്ചുതരണം. പിന്നീട് അതെങ്ങനെയാകണമെന്ന ചിന്തയായി. ലാലേട്ടന് ഏറ്റവും ഇഷ്ടമുള്ള മൃഗമാണ് നായ. അതിന്റെ മുഖത്ത് നവരസം തീര്‍ത്ത ഒമ്പതുപെയിന്റിങ്ങുകള് തയ്യാറാക്കിയപ്പോള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായി.'' നസീര്‍ പറഞ്ഞു.
അഞ്ചുവര്‍ഷംകൊണ്ട് കോട്ടയം നസീര്‍ 95 ചിത്രങ്ങള്‍ വരച്ചുതീര്‍ത്തു. അതില്‍ അരയടിമുതല് ആറടിവരെ ഉയരമുള്ള ചിത്രങ്ങളുണ്ട്. നസീറിന് മൃഗങ്ങളോടുള്ള ഇഷ്ടം ആ ചിത്രങ്ങളില്‍ കാണാം. ഒരു എക്സിബിഷന് നടത്തണമെന്നാണ് ഇനി അദ്ദേഹത്തിന്റെ ആഗ്രഹം.






