
ലഡാക്ക്: നോര്‍ത്ത സിക്കിമിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ലഡാക്കില്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ഹെലികോപ്ടറുകള്‍. ഇതേതുടര്‍ന്ന് ഇന്ത്യന്‍ വേ്യാമസേനയും മേഖലയില്‍ നിരീക്ഷണം കര്‍ക്കശമാക്കി. ഇന്ത്യന്‍ വ്യോമസേന വിമാനം അതിര്ത്തിയില്നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് ചൈനീസ് ഹെലികോപ്ടറുകള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന് പറക്കുന്നത് ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞയാഴ്ചയാണ് സംഭവം.
ഇതോടെ ഈ മേഖലയില്‍ വ്യോമസേന വിമാനങ്ങള്‍ നിരീക്ഷണം ഊര്‍ജിതമാക്കി. എന്നാല്‍ ചൈനീസ് കോപ്ടറുകള്‍ മേഖലയില്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. മറ്റ് വിമാനങ്ങള്‍ക്കൊപ്പം വ്യോമസേനയുടെ സുഖോയ് 30 എം:െഐ യുദ്ധ വിമാനവും ലഡാക്കിലെ ലേയില്‍ നിരീക്ഷണം നടത്തി.
കിഴക്കന്‍ അതിര്‍ത്തിയില്‍ പാകിസ്താന് നിരീക്ഷണം ശക്തമാക്കിയതിനു പിന്നാലൊണ് ചൈനയുടെ നീക്കവും.ഹന്ദ്വാരയിലെ ഭീകരാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പാകിസ്താന് നിരീക്ഷണം ശക്തമാക്കിയത്. ഇന്ത്യ തിരിച്ചടിക്കുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍.






