
മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് നിരത്തുകളിലെത്താന്‍ ഒരുങ്ങുന്നതായി സൂചന നല്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് സുസുക്കിയുടെ ജന്മനാടായ ജപ്പാനില്‍നിന്നുള്ള ചിത്രങ്ങളാണ്. പുതിയ സ്വിഫ്റ്റ് 2021-ല്‍ നിരത്തുകളിലെത്തുമെന്നും ചില റിപോർട്ടുകൾ പറയുന്നു. ജപ്പാന് പുറമെ മറ്റ് രാജ്യങ്ങളിലേക്കും മോഡല്‍ എത്തുമെന്നാണ് വിവരം.
ഈ വാഹനത്തിന് കരുത്തേകുന്നത് 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിനായിരിക്കും. ഇത് 89 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമേകും. ഹൈബ്രിഡ് മോട്ടോറും ജപ്പാനില്‍ ഇറക്കുന്ന സ്വിഫ്റ്റില്‍ നല്‍കിയേക്കും. ഇത് 10 കിലോവാട്ട് കരുത്തും 30 എന്‍എം അധിക ടോര്‍ക്കും നല്‍കും. കൂടാതെ, ബൂസ്റ്റര്‍ജെറ്റ് എന്‍ജിനില്‍ പെര്‍ഫോമെന്‍സ് പതിപ്പ് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ട് പ്രകാരം മുമ്പുണ്ടായിരുന്ന അഞ്ച് നിറങ്ങള്‍ക്ക് പുറമെ, ഫ്ളെയിം ഓറഞ്ച് വിത്ത് ബ്ലാക്ക് റൂഫ്, റെഷ് യെല്ലോ വിത്ത് സില്‍വര്‍ റൂഫ് എന്നീ നിറങ്ങളും റെഡ്, ബ്ലൂ നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫുകളും നല്‍കുന്നുണ്ട്. പുതിയ ഡിസൈനില്‍ കൂടുതല്‍ മാറ്റങ്ങൾ കാണും. പുറത്തേക്ക് തള്ളിനില്ക്കുന്ന ബംമ്പര്‍, ഇരട്ട നിറങ്ങള്‍ നല്‍കിയിട്ടുള്ള അലോയി വീല്‍, അഴിച്ചു പണിതിരിക്കുന്ന ഗ്രില്ല് എന്നിവയാണ് പ്രധാന മാറ്റം. പിന്നിലെ ബംമ്പറിലും ടെയില്‍ ഗേറ്റിലും മാറ്റം കണ്ടേക്കാം.






