
ലണ്ടന്‍: ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ മദ്യരാജാവ് വിജയ് മല്യയുടെ അപ്പീല്‍ നല്‍കാനുള്ള നീക്കം ബ്രിട്ടീഷ് സുപ്രീം കോടതി അംഗീകരിച്ചില്ല. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ടാണ് മല്യ അപ്പീലിന് ഒരുങ്ങിയത്. കഴിഞ്ഞമാസം ബ്രിട്ടീഷ് ഹൈക്കോടതിയും മല്യയുടെ അപ്പീല്‍ തള്ളിയിരുന്നു. നാടുകടത്തലിന് യു.കെ ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കിയിരുന്നു.
ഏപ്രില്‍ 20ന് പുറപ്പെടുവിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് 14 ദിവസമാണ് മല്യയ്ക്ക് സാവകാശം നല്‍കിയിരുന്നത്. പുതിയ ഉത്തരവോടെ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ 28 ദിവസത്തിനകം ഊര്‍ജിതമാക്കണം.






