
കൊറോണ വൈറസ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂലം വില്പന നീണ്ടുപോയ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണുകളായ വൺപ്ലസ് 8 സീരിസ് ഇന്ത്യയിൽ വില്പനയ്ക്കെത്തുന്നത് മെയ് മാസം അവസാനത്തോടെ. ഏപ്രിലിൽആണ് ഫോൺ ലോഞ്ച് ചെയ്തത്. നേരത്തെ വൺപ്ലസ് 8, വൺപ്ലസ് 8 പ്രൊ ഫോണുകൾ ഏപ്രിൽ 28 മുതൽ പ്രീ ഓർഡർ ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
പുതിയ രണ്ട് 5G സപ്പോർട്ടുള്ള ഫോണുകളും ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 865 ചിപ്സെറ്റിൽ ആണ് പ്രവർത്തിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വൺപ്ലസ് 8 ലഭിക്കുക. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോണ്ഫിഗറേഷനുകളിലാണ് വൺപ്ലസ് 8 പ്രൊ ഇറങ്ങിയിരിക്കുന്നത്.
വൺപ്ലസ് 8 സീരിസിന്റെ നിർമ്മാണം വൺപ്ലസിന്റെ നോയിഡ ഫാക്ടറിയിലാണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് വൺപ്ലസിന്റെ നോയിഡ ഫാക്ടറി ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. ഫോണുകളുടെ ക്യാമറ സജ്ജീകരണം, സ്ക്രീൻ സൈസ് എന്നിവയിൽ ഇരുഫോണുകളും തമ്മിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ട്.






