
പഴയകാല മലയാള സിനിമയിലെ ഇതിഹാസമെന്നാണ് അടൂര്‍ ഭാസിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. കാമറ ഓണ്‍ ആക്കിയാല്‍ പിന്നെ കട്ട് പറയുന്നതുവരെ അദ്ദേഹം എന്തായിരിക്കും ചെയ്യുന്നതെന്ന് പ്രവചിക്കാനുമാവില്ല. കൂടെ അഭിനയിക്കുന്നവര്‍ പലപ്പോഴും ഭയന്നാണ് അഭിനയിച്ചിട്ടുള്ളത്. മറ്റൊന്നുമല്ല, അദ്ദേഹത്തിനൊപ്പം പിടിച്ചുനില്ക്കാന് ബുദ്ധിമുട്ടാണ് എന്നതുതന്നെ. അൂടര് ഭാസിയെക്കുറിച്ച് പി. ചന്ദ്രകുമാര്‍ ഓര്‍ക്കുന്നു.
അതുല്യപ്രതിഭയായിരുന്നെങ്കിലും അദ്ദേഹം ഒരു സാഡിസ്റ്റ് ആയിരുന്നെന്നും ചന്ദ്രകുമാര്‍. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്ത എക്സപീരിയന്സുകള് ഓര്‍ക്കുകയാണ് അദ്ദേഹം. ആര്‍ക്കും ഭക്ഷണം വീതിച്ച്് നല്കാന് ഒരിക്കലും തയ്യാറാകില്ലെന്നാണ് ചന്ദ്രകുമാര്‍ പറഞ്ഞത്. അദ്ദേഹത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത അനുഭവമാണ് ചന്ദ്രകുമാര്‍ പറയുന്നത്. ഭാസിച്ചേട്ടന് എല്ലാവരുമായും വഴക്കിടും. 'പണ്ട് താന്‍ ഒപ്പിച്ച കുസൃതിക്ക് പകരം വീട്ടാന്‍ വീട്ടില്‍ വിളിച്ച് വരുത്തി, മീന്‍ വറുത്തതാണെന്ന് പറഞ്ഞ് പാവയ്ക്ക തീറ്റിച്ചയാളാണ് അദ്ദേഹം. ഒരിക്കല്‍ സിനിമാ സെറ്റില്‍ വച്ച് അദ്ദേഹം കഴിച്ചുകൊണ്ടിരുന്ന കടല ആരും എടുക്കാതിരിക്കാന്‍ അതില്‍ തുപ്പിവച്ചിട്ട് പോയി. ഇത് കണ്ട് ഞാന്‍ പിന്നാലെ ചെന്ന് അതില്‍ നിന്ന് കുറേ കടല വാരി നിലത്തുകളഞ്ഞു. ബാക്കിയുള്ളതില്‍ ഞാന്‍ തുപ്പിയിട്ടു. തിരികെ വന്ന അദ്ദേഹം കടലയുടെ അളവ് കുറഞ്ഞതുകണ്ട് പൊട്ടിച്ചിരിച്ചിട്ട് ബാക്കി കഴിച്ചു, ഞാന്‍ അതില്‍ തുപ്പിയതറിയാതെ. പിന്നീടാരോ പറഞ്ഞ് അദ്ദേഹം ഇതറിഞ്ഞു. അതിന്റെ പകരം വീട്ടലായാണ് എന്നെ വീട്ടില്‍ വിളിച്ചുവരുത്തി പാവയ്ക്ക തീറ്റിച്ചത്.' രസകരമായ ഒട്ടേറെ ഓര്‍മ്മകള്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.
തന്നെ സിനിമയില്‍ ഏറ്റവും ദ്രോഹിച്ച ആളാണ് അടൂര്‍ ഭാസി എന്നാണ് ഒരു അഭിമുഖത്തില്‍ നടി കെ.പി.എ.സി ലളിത പറഞ്ഞത്. എന്നാല്‍, ഈ ചോദ്യത്തെക്കുറിച്ചും പരാമര്‍ശത്തെക്കുറിച്ചും നടി കവിയൂര്‍ പൊന്നമ്മയോട് ചോദിച്ചപ്പോള്‍ ഉള്ള മറുപടി 'പുള്ളിക്ക് അങ്ങനെയൊന്നും ചെയ്യാനാവില്ലെന്ന് സിനിമയിലെ എല്ലാവര്ക്കും അറിയാം' എന്നായിരുന്നു. നടി ഷീലയും മുന്‍പ് അടൂര്ഭാസിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.






