നിസാന്റെ മിഡ് സൈസ് എസ്യുവി മോഡലായ കിക്സിന്റെ മുഖംമിനുക്കിയ ഹൈബ്രിഡ് പതിപ്പ് തായ്ലന്ഡിലാണ്ടിൽ വതരിപ്പിച്ചു. ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്റെ കിക്സ് ഇ-പവര്‍ എന്നുപേരിട്ടിരിക്കുന്ന ഈ വാഹനത്തിന് ഏകദേശം 21 ലക്ഷം രൂപയാണ് എക്സ്ഷോറും വില.
കിക്സ് ഇ-പവര്‍ തായ്ലന്ഡില് എസ്, ഇ, വി, വിഎല്‍ എന്നീ നാല് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. ഇതിനൊപ്പം കിക്സിന്റെ മുഖം മിനുക്കിയ പതിപ്പിന്റെ അവതരണവും ഇ-പവറിനൊപ്പം നടന്നതായാണ് സൂചന. പുതിയ ഗിയര്‍ ലിവര്‍, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണില്‍ മാറ്റമുണ്ട്. ന്യു കളര്‍ കോഡഡ് ലെതര്‍ ഡാഷ്ബോര്‍ഡ്, സീറ്റുകളും ലെതറില്‍ പൊതിഞ്ഞതാണ്, കൂടുതല്‍ സാങ്കേതിക തികവുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.
23.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ വാഹനത്തിന്റെ ഹൈ-ലൈറ്റ് നിസാന്റെ ഇ-പവര്‍ സീരീസ് ഹൈബ്രിഡ് സംവിധാനമാണ്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.57kWh ലിഥിയം അയേണ്‍ ബാറ്ററിയും നല്‍കിയിട്ടുണ്ട്. ഇത് 127 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും.






