
ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്റെ കിക്സ് എസ്യുവിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ബിഎസ്-6 നിലവാരത്തിലുള്ള ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി ആണ് പുതിയ പതിപ്പ് എത്തിയത്. ഈ എസ്യുവിക്ക് 9.50 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
കിക്സിന്റെ ഏഴ് വേരിയന്റുകളാണ് നിരത്തുകളിലെത്തുന്നത്. 1.3 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് എത്തുന്നത്. കിക്സ് വാഹനശ്രേണിയിലെ ഉയര്‍ന്ന പതിപ്പില്‍ സിവിടി ഗിയര്‍ബോക്സും നല്‍കും. കിക്സില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന 1.5 ഡീസല്‍ എന്ജിന് മോഡിലിന്റെ ഉത്പാദനം നിസാന്‍ അവസാനിപ്പിച്ചെന്നാണ് സൂചന.
മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള്, തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ലഭ്യമാണ്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, തുടങ്ങിയ വാഹനങ്ങളായിരിക്കും നിസാന്‍ കിക്സിന്റെ ഇന്ത്യയിലെ എതിരാളികൾ. ടര്‍ബോ എന്ജിന് നല്‍കിയതോടെ മിഡ് സൈസ് എസ്യുവിയില് ഏറ്റവും കരുത്തനായ വാഹനമാണ് കിക്സ്.






