
സൗത്ത് കൊറിയൻ സ്മാർട്ഫോൺ നിർമ്മാതാക്കളായ എൽജി സ്റ്റൈലോ 6 എന്ന പേരിൽ ബജറ്റ് സ്മാർട്ഫോൺ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ എൽജി സ്റ്റൈലോ 5 സ്മാർട്ഫോണിന്റെ പിൻഗാമിയാണ് സ്റ്റൈലോ 6. ഇന്ത്യയിൽ എപ്പോഴാണ് സ്മാർട്ഫോൺ ലോഞ്ച് ചെയ്യുക എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. ഫോൺ വൈറ്റ് കളർ ഓപ്ഷനിലാണ് ലഭിക്കുക. ഗ്രേഡിയൻറ് ഡിസൈനാണ് ഫോണിന്റെ പിൻവശത്തുള്ളത്.
ട്രിപ്പിൾ റിയർ ക്യാമറകളും സ്റ്റൈലസ് പെന്നും 4,000mAh ബാറ്ററിയുമായാണ് എൽജി സ്റ്റൈലോ 6 ലോഞ്ച് ചെയ്തിരിക്കുന്നത്. 6.8-ഇഞ്ചുള്ള ഫുൾ HD+ ഫുൾ വിഷൻ ഡിസ്പ്ലേ ആണ്ഫോണിനുള്ളത്. എൽജി സ്റ്റൈലോ 6 സ്മാർട്ഫോണിന്റെ യുഎസിലെ വില $219.99 (ഇന്ത്യൻ രൂപ 16,600) ആണ്. പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായി $179.99 (ഇന്ത്യൻ രൂപ 13,600) വിലയിൽ ഹാൻഡ്സെറ്റ് വാങ്ങാനാവും.
3 ജിബി റാമുമായാണ് ഈ ഹാൻഡ്സെറ്റ് പെയർ ചെയ്തിരിക്കുന്നത്. ഓതെന്റിഫിക്കേഷന് വേണ്ടി ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒക്ട-കോർ മീഡിയടെക് ഹീലിയോ P35 SoC ആണ് ചിപ്സെറ്റ്. 2.3GHz വരെ സ്പീഡും ഈ പ്രോസസറിനുണ്ട്. 4G, വൈഫൈ, ബ്ലൂടൂത്ത് 5.0, USB ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഹാൻഡ്സെറ്റിലുള്ളത്.






