
കോഴിക്കോട് : കോര്പ്പറേഷന് സമീപത്തെ ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഭക്ഷണ വിതരണം നടത്തി. ഉച്ചയോടെയാണ് നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം വിളമ്പിയത്. കോര്പ്പറേഷന് കാന്റീന് കൂടിയായ ഇവിടെ നിരവധി പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്.
കോര്പ്പറേഷന് ജീവനക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും പുറത്ത് നിന്നടക്കം നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം കഴിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ജീവനക്കാരുടേയും ഭക്ഷണം കഴിക്കാനെത്തിയവരുടേയും മൊഴിയെടുത്തു.
തുടര്‍ന്ന് സ്ഥാപനം അടപിച്ചു.
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കം കളക്ടര്‍മാര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കേയാണ് കോര്പ്പറേഷന് കോമ്പൗണ്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ലോക്ക് ഡൗണ്‍ ലംഘനം നടത്തിയത്.
സാമൂഹിക അകലം പാലിക്കാതെ ഒരു മേശയ്ക്ക് ചുറ്റും നാല് പേര് ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള കടക്കാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. കോഫി ഹൗസിന്റെ സമീപത്ത് തന്നെ നിരവധി ഹോട്ടലുകളുണ്ട്. ഇവയെല്ലാം പാര്‍സല്‍ മാത്രമാണ് നല്‍കുന്നത്. മാതൃകയാകേണ്ട ഒരു സ്ഥാപനം തന്നെ ലോക്ക് ഡൗണ്‍ ലംഘനം നടത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ കോഫി ഹൗസ് മാനേജര്‍ക്കെതിരേ കേസെടെുക്കുമെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.






