ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ ചൊല്ലിയുള്ള കനത്ത പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച സംഭവത്തിൽ ആദ്യമായി വിശദീകരണവുമായി ധർമ്മേന്ദ്ര പ്രധാൻ. ജെൻസി തലമുറയെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് രാജി വയ്ക്കാൻ സ്വയം തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ജെൻസികളോട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അവരുടെ വാക്കുകൾ കേൾക്കേണ്ടതാണെന്നും ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു. ജന്തർമന്തറിൽ വൻ പ്രതിഷേധം നടന്ന് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രതികരണം.
രാജിവെച്ചതിന് പിന്നാലെ സ്വന്തം നാടായ ഒഡിഷയിൽ ധർമ്മേന്ദ്ര പ്രധാന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഭുവനേശ്വർ വിമാനത്താവളത്തിന് സമീപം ബിജെഡി യുവജന, വിദ്യാർത്ഥി വിഭാഗങ്ങളുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് നേരെ 'ഗോ ബാക്ക്' വിളികൾ മുഴങ്ങി. എന്നാൽ തനിക്കെതിരായ ഈ നീക്കത്തിന് പിന്നിൽ ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക് ആണെന്ന് പ്രധാൻ തുറന്നടിച്ചു. ഒഡീഷയ്ക്ക് താൻ അപമാനമാണെന്ന് പട്നായിക് പറഞ്ഞു പരത്തുകയാണെന്നും യുവാക്കളെ തനിക്കെതിരെയുള്ള സമരങ്ങൾക്ക് അദ്ദേഹം ഉപയോഗിക്കുകയാണെന്നും പ്രധാൻ കുറ്റപ്പെടുത്തി. ബിജെഡി എംഎൽഎ പ്രസന്ന ആചാര്യ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു നവീൻ പട്നായിക്കിനെതിരെയുള്ള അദ്ദേഹത്തിന്റെ രൂക്ഷ വിമർശനങ്ങൾ.
ഈ മന്ത്രിസ്ഥാനം തനിക്ക് ഒരിക്കലും പ്രധാനപ്പെട്ടതായിരുന്നില്ലെന്ന് വ്യക്തമാക്കിയ പ്രധാൻ, താനൊരു കർഷകന്റെ മകനാണെന്നും തിരിച്ചുപോകാൻ പറഞ്ഞാലും വീണ്ടും തിരികെ വരുമെന്നും കൂട്ടിച്ചേർത്തു. ജെൻസികൾ നമ്മുടെ കുട്ടികളാണെന്നും അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ കോടിക്കണക്കിന് കുട്ടികളാണ് ജനിച്ചതെന്നും അവർക്ക് വലിയ ആഗ്രഹങ്ങളുണ്ടെന്നും ഭാരതത്തെ വിശ്വഗുരു ആക്കുന്നത് അവരാണെന്നും പ്രധാൻ ഓർമ്മിപ്പിച്ചു. ഒഡീഷയിലെ ജനങ്ങളെ നാണംകെടുത്തുന്ന രീതിയിൽ താൻ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം സദസ്സിനോടായി സംശയരൂപേണ ചോദിക്കുകയും ചെയ്തു.

Comments