
ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ റിയൽമി പുതിയ പവർ ബാങ്ക് അവതരിപ്പിച്ചു. രണ്ട് കളർ ഓപ്ഷനുകളിലാണ് പവർ ബാങ്ക് വാങ്ങാനാവുക. റിയൽമി 10000mAh പവർ ബാങ്ക് 2വിന് 10,000mAh കാപ്പാസിറ്റിയും ടു വേ ക്വിക്ക് ചാർജ് ടെക്നോളജി സപ്പോർട്ടുമുണ്ട്.
റിയൽമി 10000mAh പവർ ബാങ്ക് 2 ന്റെ വില 999 രൂപയാണ്. കറുപ്പ്, മഞ്ഞ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് പവർ ബാങ്ക് വാങ്ങാനാവുക. ഫ്ലിപ്കാർട്ടിലൂടെയും റിയൽമിയുടെ ഒഫീഷ്യൽ വെബ്സൈറ്റായ റിയൽമി ഡോട്ട് കോമിലൂടെയും മെയ് 25 മുതൽ പവർ ബാങ്കിന്റെ വിൽപന ആരംഭിച്ചിട്ടുണ്ട്. ഓഫ്ലൈൻ സ്റ്റോറുകളിലും എത്തിയേക്കും.
USB ടൈപ്പ്-A, USB ടൈപ്പ്-C ഡ്യൂവൽ ഔട്പുട്ട് പോർട്ടുകളുള്ള 18W ടു വേ ക്വിക്ക് ചാർജിങ് ആണ് പവർ ബാങ്കിലുള്ളത്. USB ടൈപ്പ്-A, USB ടൈപ്പ്-C ഡ്യൂവൽ ഔട്പുട്ട് പോർട്ടുകളുള്ള 18W ടു വേ ക്വിക്ക് ചാർജിങ് ആണ് പവർ ബാങ്കിലുള്ളത്. 10,000mAh ഹൈ ഡെൻസിറ്റി ലിഥിയം-പോളിമർ ബാറ്ററി ആണ് ഇതിൽ. ഒരുപാട് ചാർജിങ് സൈക്കിളുകൾക്ക് ശേഷവും കപ്പാസിറ്റി അധികം കുറയില്ല ഈ ബാറ്ററിയുടെ എന്നാണ് കമ്പനിയുടെ അവകാശവാദം.10,000mAh ഹൈ ഡെൻസിറ്റി ലിഥിയം-പോളിമർ ബാറ്ററി ആണിതിൽ നൽകിയിരിക്കുന്നത്. ഒരുപാട് ചാർജിങ് സൈക്കിളുകൾക്ക് ശേഷവും കപ്പാസിറ്റി അധികം കുറയില്ല ഈ ബാറ്ററിയുടെ എന്നാണ് കമ്പനിയുടെ അവകാശവാദം






