
ജിക്സർ ബൈക്ക് ശ്രേണിയിലെ 150 സിസി മോഡലുകൾ (ജിക്സർ, ജിക്സർ എസ്എഫ്) കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി തങ്ങളുടെ മാർച്ച് ആദ്യ വാരം തന്നെ വിൽപ്പനക്കെത്തിച്ചിരുന്നു.
ജിക്സർ 250 സിസി മോഡലുകളും മാർച്ച് അവസാനത്തോടെ വിപണിയിലെത്തിക്കാൻ പദ്ധതിയിട്ടിരുന്നു. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം ലോഞ്ച് നീട്ടി വെയ്ക്കുകയായിരുന്നു. ഇപ്പോൾ നീണ്ട കാത്തിരിപ്പിന് ശേഷം ബിഎസ്6 സുസുക്കി ജിക്സർ 250 ശ്രേണി എത്തി.
1.63 ലക്ഷം രൂപ ആണ് സ്ട്രീറ്റ് ഫൈറ്റർ മോഡൽ ആയ ജിക്സർ 250-യുടെ പരിഷ്കരിച്ച മോഡലിന്റെ എക്സ്-ഷോറൂം വില. 1.74 ലക്ഷം രൂപ ആണ് ഫുൾ ഫെയേഡ് മോഡൽ ആയ ജിക്സർ 250 എസ്എഫിന് വില. ബിഎസ്4 മോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്6 ജിക്സർ 250-യ്ക്ക് Rs 3,400 രൂപയും, ജിക്സർ 250 എസ്എഫിന് Rs 3,000 രൂപയും കൂടുതലാണ്. 1.75 ലക്ഷം രൂപ ആണ് ജിക്സർ എസ്എഫ് 250 മോട്ടോ ജിപി എഡിഷന്റെ എക്സ്-ഷോറൂം വില. 249 സിസി സിംഗിൾ-സിലിണ്ടർ ഓയിൽ-കൂൾഡ് ഫ്യുവൽ ഇൻജെക്ടഡ് എൻജിനാണ് ജിക്സർ 250 ശ്രേണിയിൽ ഉള്ളത്.






