തിരുവനന്തപുരം : മദ്യവിതരണത്തില്‍ പുതിയ ക്രമീകരണവുമായി ബെവ്കോ. ബെവ്ക്യൂ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം തുടരുന്നതിനാല്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുന്ന സംവിധാനം ബെവ്കോ നിര്‍ത്തിവെച്ചു.
ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി ചെന്നാല്‍ മദ്യം ലഭിക്കും. ബുക്ക് ചെയ്തവരുടെ പട്ടിക അതത് ഷോപ്പുകള്‍ക്ക് കൈമാറി. ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ടോക്കണ്‍ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണവുമായി ബെവ്കോ രംഗത്തെത്തിയത്.ടോക്കണ്‍ ലഭിക്കാത്തതുമൂലം സംസ്ഥാനത്തുടനീളമുള്ള മദ്യവിതരണ ശാലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു.

Comments