
വെസ്പ ബിഎസ് VI വെസ്പ നോട്ട് 125 പതിപ്പിന്റെ വില പുറത്തുവിട്ടിരിക്കുകയാണ്. ബിഎസ് VI വെസ്പ നോട്ട് 125 91,864 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വിപണിയിൽ എത്തുന്നത്. ബിഎസ് IV പതിപ്പിനേക്കാൾ 17,000 രൂപ കൂടുതലാണ്.
ബിഎസ് VI നോട്ട് 125 -ൽ വലിയ മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല. ഫ്യുവൽ ഇൻജക്ഷൻ, OBD പോർട്ട് എന്നിങ്ങനെ ആവശ്യമായ ബിഎസ് VI അപ്ഡേറ്റുകൾ ലഭ്യമാണ്. മുൻ മോഡലിൽ ഉപയോഗിച്ച അതേ 9.92 bhp കരുത്തും 9.6 Nm ടോർക്കും ഉൽപാദിപ്പിക്കുന്ന എഞ്ചിൻ യൂണിറ്റ് തന്നെയാണ് വരുന്നത്. റിപോർട്ടുകൾ അനുസരിച്ച് ബിഎസ് VI വെസ്പ അർബൻ ക്ലബ്ബിനൊപ്പം രാജ്യത്ത് വിൽപ്പനയ്ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന വെസ്പ മോഡലായി നോട്ട് 125 തുടരുന്നു.
താങ്ങാനാവുന്ന വെസ്പയായിരിക്കാം വെസ്പ നോട്ട് 125. എന്നാൽ ജാപ്പനീസ്, ഇന്ത്യൻ 125 സിസി സ്കൂട്ടർ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏകദേശം 20,000 രൂപയോളം കൂടുതലാണെന്നാണ് സൂചന.






