
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ബിഎസ് VI പള്‍സര്‍ 150 നവീകരിച്ചതായി സൂചന. റിപ്പോർട്ട് പ്രകാരം എഞ്ചിന് കൗള്‍ ഉള്‍പ്പെടുത്തിയാണ് കമ്പനി ബൈക്കിനെ നവീകരിച്ചത്. മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.
അടുത്തിടെയാണ് ബിഎസ് VI നവീകരണത്തോടെ ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. എഞ്ചിന് കൗള്‍ ഉള്‍പ്പെടുത്തിയതോടെ ബൈക്കിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് ലഭിച്ചേക്കും. ബൈക്കിന്റെ വിലയില്‍ കമ്പനി വര്‍ധനവൊന്നും വരുത്തിയിട്ടില്ല. 149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. നിയോണ്‍ സില്‍വര്‍, നിയോണ്‍ റെഡ്, നിയോണ്‍ ലൈം ഗ്രീന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനിലും വാഹനം ലഭ്യമാണ്.
8,000 rpm -ല്‍ 13.6 bhp കരുത്തും 6,000 rpm -ല്‍ 13.4 Nm ടോർക്കും 149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന് സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനവും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. സിംഗിള്‍ ചാനല്‍ എബിഎസും ബൈക്കില്‍ ഉണ്ട്. മുന്‍വശത്ത് 240 mm ഡിസ്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കും നല്കിയിരിക്കുന്നു. റിപ്പോർട്ട് അനുസരിച്ച് അടുത്തിടെ പള്‍സര്‍ 220, പള്‍സര്‍ RS200, പള്‍സര്‍ NS200, പള്‍സര്‍ 180F,പള്‍സര്‍ NS160, പള്‍സര്‍ 150, പള്‍സര്‍ 125 നിയോണ്‍ തുടങ്ങിയ പള്‍സര്‍ നിരയുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു.






