
മഹീന്ദ്ര സ്കോര്‍പിയോയുടെ പുതുതലമുറ പതിപ്പിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നതായി റിപ്പോർട്ട്. 2002-ല്‍ എത്തിയ സ്കോര്‍പിയോ ഇപ്പോൾ ബിഎസ്-6 എന്‍ജിനിൽ എത്തുന്നു. ഈ വാഹനം 2021-ല്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്കോര്‍പിയോ പരീക്ഷണയോട്ടം നടത്തുന്നത് ഊട്ടിയില്‍ വെച്ചാണ് ക്യാമറയില്‍ പതിഞ്ഞത്. വീല്‍ ബിഎച്ച്പി യാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വലിയ ഹെഡ്ലൈറ്റുകള്, പുതുക്കി പണിതിട്ടുള്ള ബമ്പര്‍, വെര്‍ട്ടിക്കിള്‍ സ്ലാറ്റുകളുള്ള മസ്കുലര്‍ റേഡിയേറ്റര്‍ ഗ്രില്ല് എന്നിവ നല്കി ആണ് 2021 സ്കോര്‍പിയോയുടെ മുന്‍വശം ഒരുക്കിയിരിക്കുന്നത്.
ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ഡ്യുവല്‍ സോണ്‍ എസി, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്ത് ലഭിച്ചേക്കും. ഈ വാഹനത്തിന് ലാഡര്‍ ഫ്രെയിം ഷാസിയായിരിക്കും അടിസ്ഥാനമൊരുക്കുന്നത്. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്ജിന് കൂടാതെ 1.5 ലീറ്റര്‍ എംസ്റ്റാലിയന്‍ ടി-ജിഡിഐ പെട്രോള്‍ എന്‍ജിനിലും സ്കോര്‍പിയോയുടെ പുതുതലമുറയെത്തിയേക്കും.






