
ലോക്ക്ഡൗണ്‍ കാലത്ത് പലരും തങ്ങളുടെ ജോലി വീട്ടിലിരുന്ന് തുടരുകയാണ്. എന്നാല്‍ സ്ത്രീകളായ ജീവനക്കാര്‍ അനാവശ്യ സമയങ്ങളിലെ ബോസിന്റെ വിഡിയോ കോളുകളും മെസേജുകളും മൂലം ബുദ്ധിമുട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ അനാവശ്യ സമയങ്ങളിലെ വിഡിയോ കോളുകള്‍ ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് തൊഴില്‍ നിയമവിദഗ്ധര്‍ പറയുന്നത്.
ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ തനിക്ക് 4 മുതല്‍ 5 വരെ ഇത്തരം പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് അകാഞ്ച എഗെയിന്‍സ്റ്റ് ഹറാസ്മെന്റ് ഫൗണ്ടേഷന് നടത്തുന്ന അകാഞ്ച ശ്രീവാസ്തവ പറയുന്നത്. ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ദേശീയ വനിതാ കമ്മിഷന് (എന്‍സിഡബ്ല്യു) ലഭിക്കുന്ന പരാതികളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത് പല സ്ത്രീകളും ഓണ്‍ലൈന്‍ പീഡനത്തിനെതിരെ ഔദ്യോഗികമായി പരാതിപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും അവര്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്നവരാണ് എന്നുമാണ്.
ലോക്ഡൗണ്‍ സമയത്ത്, പല സ്ത്രീകളും അവരുടെ തൊഴില്‍ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ഇതിനാല്‍ പീഡിപ്പിക്കുന്നവര്‍ക്കെതിരെ അവര്‍ക്ക് സംസാരിക്കണമോ വേണ്ടയോ എന്ന് ഉറപ്പില്ല. തങ്ങളെ പ്രശ്നക്കാരായി കാണരുതെന്നും ജോലി നഷ്ടപ്പെടുന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു. ചില ബോസുമാര്‍ അനാവശ്യ സമയങ്ങളില്‍ ഓണ്‍ലൈനില്‍ വരാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നുണ്ട്. ഇത് ഇവരെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള സൂക്ഷ്മമായ മാര്‍ഗങ്ങളാണെന്നും ശ്രീവാസ്തവ പറഞ്ഞു.
എല്ലാ സംഘടനകളും ലൈംഗിക പീഡനത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ ആശങ്കകളെല്ലാം പരിഹരിക്കുന്നതിന് ഉചിതമായ ഒരു കൗണ്‍സില്‍ ഉണ്ട്. സ്ത്രീകളുടെ ആശങ്കകള്‍ അജ്ഞാതമായി തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. ആര്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചതെന്ന് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു. മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, സ്ത്രീകള്‍ക്ക് പ്രാദേശിക അധികാരികളെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നും ശ്രീവാസ്തവ പറഞ്ഞു.






