തിരുവനന്തപുരം: ബെവ്ക്യൂ വെർച്വൽ ക്യൂ ആപ്പിനെതിരെ ബവ്റിജസ് കോർപ്പറേഷൻ. വെർച്വൽ ക്യൂ ആപ്പ് വഴി കൂടുതൽ ബുക്കിങ് പോകുന്നത് ബാറുകളിലേക്കാണെന്ന് ബവ്കോ ആരോപിച്ചു. ബവ്ക്യൂ ആപ്പ് ഇതേരീതിയിൽ തുടർന്നാൽ പല ഔട്ട്ലറ്റുകളും പൂട്ടേണ്ടിവരുമെന്നാണ് കോർപ്പറേഷൻ ആരോപിക്കുന്നത്.
ബവ്കോ ഔട്ട്ലറ്റുകൾ വഴി സാധാരണ നടക്കുന്ന മദ്യവിൽപ്പന വെർച്വൽ ക്യൂ ആപ്പിലൂടെ നടക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്ട്ലറ്റുകൾക്ക് കിട്ടിയത് 49,000 മാത്രം. ബാക്കിയെല്ലാം ബാറുകൾക്കാണ് ലഭിച്ചതെന്നും ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും ബവ്കോ ആരോപിച്ചു.
മാർച്ച് 28 നു ഇരുപത്തിരണ്ടര കോടിയുടെ മദ്യമാണ് ബവ്കോ ഔട്ട്ലറ്റുകൾ വഴി വിറ്റത്. എന്നാൽ, ഇന്നലെ ഇത് 17 കോടിയിൽ ഒതുങ്ങി. ഇന്ന് അവധി ദിവസം ആയതിനാൽ പൊതുവേ കച്ചവടം വർധിക്കുകയാണ് വേണ്ടത്. എന്നാൽ, കണക്കുകൾ പരിശോധിച്ചാൽ വരുമാനനഷ്ടമുണ്ടായത് വ്യക്തമാണെന്ന് ബവ്കോ ചൂണ്ടിക്കാട്ടുന്നു. ബുക്കിങ്ങുകൾ കൂടുതലും ബാറുകളിലേക്കാണ് പോകുന്നതെന്ന് നേരത്തെയും ആരോപണമുയർന്നിരുന്നു.
അതേസമയം, സംസ്ഥാനത്ത് ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപ്പന തുടരുകയാണ്. ആദ്യം നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ബെവ്ക്യൂ ആപ്പ് വഴി മദ്യവിൽപ്പന നടക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി ഫെയർകോഡും നേരത്തെ അറിയിച്ചിരുന്നു.
ബെവ്ക്യൂ ആപ്പ് പിൻവലിക്കേണ്ടതില്ലെന്നാണ് എക്സെെസ് വകുപ്പും തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാധാരണ രീതിയിലുള്ള മദ്യവിൽപ്പന ഉടൻ ആരംഭിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ഏതാനും മാസത്തേക്ക് കൂടി മദ്യവിൽപ്പന വെർച്വൽ ക്യൂ ആപ്പ് മുഖേനയായിരിക്കും.

Comments