കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആരാധനാലയങ്ങളും അടച്ചിട്ടിരുന്നു. പല വിധത്തിലുള്ള മതപരമായ ആഘോഷങ്ങള്‍ വന്നപ്പോഴൊക്കെ ഓണ്‍ലൈന്‍ വഴി പ്രാര്‍ത്ഥിക്കുകയും വീട്ടില്‍ തന്നെ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥിക്കുകയുമാണ് മിക്ക ആളുകളും ചെയ്തിരുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ആരാധനാലയങ്ങള്‍ ഓരോന്നും തുറന്നു കൊണ്ടിരിക്കുകയാണ്.
ഇളവുകള്‍ വന്നെങ്കിലും സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ആരാധനയ്ക്ക് മാത്രമേ അനുവാദമുള്ളൂ. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സാമൂഹിക അകലം ഒരുക്കി ഭക്തര്‍ക്കായി പ്രാര്‍ത്ഥനാ സൗകര്യമൊരുക്കിയിരിക്കുകയാണ് ഒരു പള്ളി. സ്വന്തം കാറില്‍ ഇരുന്ന് കൊണ്ട് തന്നെ പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ബംഗളൂരു ഹെബല്‍ ബീതല്‍ എ.ജി ചര്‍ച്ച്. മുന്‍പ് ദിവസേനയുള്ള പ്രാര്‍ത്ഥനകള്‍ യൂട്യൂബ്, ഫേസ്ബുക്ക് വഴി നടത്തിയിരുന്നു. ഒന്നിച്ച് പ്രാര്‍ത്ഥിക്കാനുള്ള ആഗ്രഹം ഭക്തര്‍ പ്രകടിപ്പിച്ചതോടെയാണ് പുതിയ ആശയം ഈ ചര്‍ച്ച് ഒരുക്കിയത്.
മൂന്നേക്കര്‍ വരുന്ന പള്ളിയുടെ സ്ഥലത്ത് കാറുകളും ഇരുചക്രവാഹനങ്ങളും പ്രവേശിപ്പിക്കാം. 'വര്‍ഷിപ്പ് ഓണ്‍ വീല്‍സ്' എന്നാണ് ഈ ആരാധനയ്ക്ക് പേരിട്ടിരിക്കുന്നത്. ഇരിപ്പിടങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ശുചിമുറികള്‍, കാന്റീനുകള്‍ പോലുള്ള സൗകര്യങ്ങളും ഉണ്ടാവില്ല. നിരവധി സ്ക്രീനുകളും സ്പീക്കറും ഇവിടെ ഒരുക്കിയിട്ടുണ്ടാവും. പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രാര്‍ത്ഥന യൂട്യൂബ്, ഫേസ്ബുക്ക് വഴി സ്ട്രീം ചെയ്യും. കാര്‍, പൊതുഗതാഗതം, കാല്‍നട എന്നിങ്ങനെയായി എത്തുന്നവര്‍ക്ക് പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥനാ സെഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

Comments