
ഈ മാസം 15-ാം തിയതി വൺപ്ലസ് 8 പ്രോ വില്പനക്കെത്തും എന്ന് റിപ്പോർട്ട്. 15-ാം തിയതി ഉച്ചക് 12 മണി മുതൽ വൺപ്ലസ് 8 പ്രൊ ഇ കോമേഴ്സ് വെബ്സൈറ്റ് ആയ ആമസോൺ വഴിയും കമ്പനി വെബ്സൈറ്റ് വഴിയും വാങ്ങാം.
ഓനിക്സ് ബ്ലാക്ക്, ഗ്ലേസിയൽ ഗ്രീൻ, അൾട്രാമൈൻ ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിൽ വൺപ്ലസ് 8 പ്രൊ ലഭ്യമാകും.8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 54,999 രൂപ, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപ എന്നിങ്ങനെയാണ് വൺപ്ലസ് 8 പ്രൊ പതിപ്പുകളുടെ വില. 6.78-ഇഞ്ചുള്ള QHD+ (1440x3168 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ ആണ് വൺപ്ലസ് 8 പ്രോയിലുള്ളത്. 120Hz ആണ് റിഫ്രഷ് റേറ്റ്, 19.8:9 ആണ് ആസ്പെക്ട് അനുപാതം. 3D കോർണിങ് ഗൊറില്ല ഗ്ലാസ് സുരക്ഷയും സ്ക്രീനിനുണ്ട്.
8 ജിബി/ 12 ജിബി LPDDR5 റാമുമായി പെയർ ചെയ്തിട്ടുള്ള ഒക്ടകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 865 SoC പ്രൊസസർ ആണ് ഫോണിൽ. 4,510mAh ബാറ്ററി ആണ് വൺപ്ലസ് 8 പ്രോയിലുള്ളത്. റിവേഴ്സ് വയർലസ് ചാർജിങ് കൂടാതെ വാർപ്പ് ചാർജ് 30T (Warp Charge 30T (5V/ 6A)) വാർപ്പ് ചാർജ് വയർലസ് (Warp Charge 30 Wireless) എന്നിവയും സപ്പോർട്ട് ചെയ്യും. ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 5G, 4G LTE, വൈഫൈ 6, ബ്ലൂടൂത്ത് v5.1, GPS/ A-GPS, NFC, ഒരു USB ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് വൺപ്ലസ് 8 പ്രോയിലുള്ളത്.






