
മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത പ്രകൃതിദത്ത കുളം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 1993-ലാണ് ന്യൂ മെക്സിക്കോയിലുള്ള കാള്‍സ്ബാഡ് കാവേണ്‍സ് നാഷണല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ലെച്ചുഗില്ല ഗുഹ കണ്ടെത്തിയെങ്കിലും ഇപ്പോഴാണ് പര്യവേഷകര്‍ ഇതിനുള്ളിലേക്ക് കടന്നു ചെല്ലുന്നത്. ഗുഹാ പര്യവേഷകരാണ് പുരാതനമായ ഈ കുളത്തെക്കുറിച്ച് പഠിക്കാനെത്തിയത്.
2019 ഒക്ടോബറില്‍ നടത്തിയ പര്യവേഷണത്തിനിടയിലാണ് പ്രകൃതിദത്തമായ ഈ കുളത്തിന്റെ ചിത്രം പകര്‍ത്തിയത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ 10 ഗുഹകളില്‍ ഒന്നാണ് ലെച്ചുഗില്ല ഗുഹ. ഈ ഗുഹയുടെ 700 അടിയോളം താഴെയാണ് കുളം കണ്ടെത്തിയത്. വെളുത്ത പാറക്കൂട്ടങ്ങള്‍ക്ക് നടുവിലാണ് കുളം കണ്ടെത്തിയത്. പാല് നിറത്തിലുള്ള ദ്രാവകമാണ് കുളത്തില്‍ കാണപ്പെട്ടത്. വിസ്ഷാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകൃതിദത്തമായ കുളം കണ്ടെത്തിയത്.
മനുഷ്യസ്പര്ശമേല്ക്കാത്തതിനാല് ഈ കുളത്തിനുള്ളിലെ ദ്രാവകം ബാക്ടീരകളുടെ ഉറവിടമാകാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഇതേ കുറിച്ച് കൂടുതല്‍ പഠനത്തിനൊരുങ്ങുകയാണ് ഗവേഷകര്‍. ആയിരക്കണക്കിനു വര്‍ഷങ്ങളായി മനുഷ്യസ്പര്‍ശമേല്‍ക്കാതെ കിടക്കുന്ന കുളം ഇതാദ്യമായാണ് വെളിച്ചം കാണുന്നതെന്ന് പാര്‍ക്ക് ഉദ്യോഗസ്ഥനായ റോഡ്നെ ഹോറോക്ക്സ് വ്യക്തമാക്കി.






