
മാരുതി സുസുക്കി ഓൾട്ടോയെ 2000 ലാണ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. നാലു വർഷത്തിന് ശേഷം ഓൾട്ടോ ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള കാറായി മാറി. എന്നാൽ, 2020 വരെയുള്ള പതിനാറു വർഷങ്ങൾ ഓൾട്ടോയുടെ സ്ഥാനം മറ്റാർക്കും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യയിലെ ചെറുകാറുകളില്‍ മാരുതിയുടെ ആള്‍ട്ടോയെ വെല്ലാന്‍ മറ്റൊരു വാഹനമില്ലെന്ന് വീണ്ടും തെളിയിച്ചു .
ഉപയോഗക്ഷമതയും ഇന്ധനക്ഷമതയും ചെറിയ രൂപവുമാണ് ഓൾട്ടോയുടെ വിജയത്തിന് പിന്നിൽ. ഈ വാഹനം ഇപ്പോള്‍ ആള്‍ട്ടോ 800 എന്ന പേരിലാണ് എത്തുന്നത്. പുറത്തിറങ്ങി എട്ടാം വർഷം വിൽപന ആദ്യ പത്തുലക്ഷ പിന്നിട്ടു. നാലുവർഷങ്ങൾക്ക് ശേഷം 2012 ൽ 20 ലക്ഷവും 2016 ൽ 30 ലക്ഷം മാർക്കും മാരുതി ഓൾട്ടോ പിന്നിട്ടു എന്നാണ് റിപ്പോർട്ട്.
ഇന്ത്യയില്‍ 76 ശതമാനം ആളുകളും ആദ്യ കാറായി തിരഞ്ഞെടുക്കുന്ന ആള്ട്ടോയാണെന്നാണ് മാരുതി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് മേധാവി ശശാങ്ക് ശ്രീവാസ്തവ പറയുന്നത്.






