
ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്വരയിലെ രക്തച്ചൊരിച്ചിലിനു ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ത്യയുടെയും െചെനയുടെയും മേജര്‍ ജനറല്‍മാര്‍ തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നത്. അതിര്‍ത്തിയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ന് സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.
ഗല്‍വാനില്‍നിന്നു പൂര്‍ണമായും പിന്മാറണമെന്നും കൂടാരങ്ങള്‍ അടക്കമുള്ള നിര്‍മിതികള്‍ പൊളിച്ചുനീക്കണമെന്നുമുള്ള നിലപാടില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ ഉറച്ചുനിന്നു. എന്നാല്‍, ഈ പ്രദേശത്തിനു മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ െചെന വിസമ്മതിച്ചതോടെയാണു സൈനികതലത്തില്‍ നടന്ന ചര്‍ച്ച വഴിമുട്ടിയത്. ഇരു രാജ്യങ്ങളുടെയും െസെനികര്‍ മുഖാമുഖം വരുന്നത് ഒഴിവാക്കാനും ഇപ്പോഴും െചെനീസ് സാന്നിധ്യം തുടരുന്ന ഗാല്‍വാന്‍ മേഖലയിലെ പോസ്റ്റുകളില്‍ അവര്‍ പിന്നാക്കം പോകുന്നതുമായും ബന്ധപ്പെട്ട ചര്‍ച്ചകളാണു നടക്കുന്നത്.
സംഘര്‍ഷാവസ്ഥ അയഞ്ഞിട്ടില്ലെന്നിരിക്കെ, 22-നു നടക്കുന്ന റഷ്യ-ഇന്ത്യ-െചെന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച നിര്‍ണായകമാകും. റഷ്യ ആതിഥ്യം വഹിക്കുന്ന വാര്‍ഷിക ചര്‍ച്ചയ്ക്കുള്ള തീയതി നേരത്തേ നിശ്ചയിച്ചിരുന്നതാണ്. ഗല്‍വാന്‍ ഏറ്റുമുട്ടല്‍ ഈ ചര്‍ച്ച അനിശ്ചിതത്വത്തിലാക്കിയിരുന്നു. ചര്‍ച്ച മാറ്റിവയ്ക്കേണ്ടെന്ന തീരുമാനത്തിനു പിന്നില്‍ റഷ്യയുടെ ഇടപെടലുണ്ടെന്നാണു വിവരം. സംഘര്‍ഷം ലഘൂകരിക്കുന്നതിന് റഷ്യ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്, െചെനീസ് വിദേശകാര്യമന്ത്രി വാങ് യി എന്നിവരാണു വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പങ്കെടുക്കുന്നത്. െചെനയുടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണു സംഘര്‍ഷത്തിനു വഴിയൊരുക്കിയതെന്നു വാങ് യിയുമായി കഴിഞ്ഞ ദിവസം ടെലിഫോണിലൂടെ നടത്തിയ ചര്‍ച്ചയില്‍ ജയശങ്കര്‍ ആവര്‍ത്തിച്ചിരുന്നു.
കോവിഡ് മഹാമാരി, രാജ്യാന്തര സാമ്പത്തിക-സുരക്ഷാ വിഷയങ്ങള്‍ തുടങ്ങിയവയാണു വിദേശകാര്യ മന്ത്രിമാരുടെ സംഭാഷണത്തിന് അജന്‍ഡ നിശ്ചയിച്ചിരിക്കുന്നത്. ഉഭയകക്ഷി വിഷയങ്ങള്‍ ഇത്തരം ത്രികക്ഷി കൂടിക്കാഴ്ചകളില്‍ വിഷയമാക്കുക പതിവില്ലെങ്കിലും സാഹചര്യം അസാധാരണമായതിനാല്‍ ചര്‍ച്ച ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സൈനികരെ കാണാതായിട്ടുണ്ടോ എന്നതടക്കം നിരവധി ചോദ്യങ്ങള്‍ പ്രതിപക്ഷം നേരത്തേ ഉന്നയിച്ചിരുന്നു. ഈ ആശങ്ക അസ്ഥാനത്താണെന്നു കരസേനാ നേതൃത്വം ഇന്നലെ വ്യക്തമാക്കി. അതിനിടെ, െസെനികരെ എന്തിനു നിരായുധരായി അതിര്ത്തിയിലേക്കയച്ചെന്ന രാഹുല്‍ ഗാന്ധി എം.പിയുടെ ചോദ്യം രാഷ്ട്രീയ വിവാദത്തിനു വഴിയൊരുക്കി.
െസെനികര്‍ ആയുധധാരികളായിരുന്നെന്നും എല്‍.എ.സിയില്‍ തോക്ക് ഉപയോഗിക്കരുതെന്ന ദീര്‍ഘകാല ധാരണ പാലിക്കപ്പെടുകയാണുണ്ടായതെന്നും മന്ത്രി ജയശങ്കര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഭരണകാലത്തടക്കമുണ്ടാക്കിയ ഇത്തരം ധാരണകളെക്കുറിച്ച് അറിവില്ലാത്ത രാഹുല്‍, അപക്വമായ പ്രസ്താവനകളാണു നടത്തുന്നതെന്നു ബി.ജെ.പിയുടെ മറുപടി പിന്നാലെയെത്തി.
സാഹചര്യങ്ങള്‍ വിശദീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച സര്‍വകക്ഷി യോഗം ഇന്നു നടക്കും. രാഷ്ട്രീയപാര്‍ട്ടികളോട് വിഷയം ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുടെ സര്‍വകക്ഷിയോഗം. യോഗത്തിലേക്ക് സൈനിക ഉദ്യോഗസ്ഥരെയും വിളിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ വിഷയം സംബന്ധിച്ച കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വിശദീകരിക്കാനുള്ള സാഹചര്യത്തിലാണ്.






