വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂം എല്ലാ ഉപയോക്താക്കള്‍ക്കും പൂര്‍ണമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യം നല്കാൻ തീരുമാനിച്ചു. മുമ്പ് പണം കൊടുത്ത് ഉപയോക്താക്കളാവുന്നവര്ക്ക് മാത്രമായിരുന്നു എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണം നല്‍കിയിരുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭിക്കുന്നതോടെ പുറത്തുനിന്നുള്ളവര്‍ക്ക് ചാറ്റില്‍ നുഴഞ്ഞുകയറാന്‍ സാധിക്കാതെവരും.
സൂം ആപ്പ് പണം കൊടുക്കാതെ ഉപയോഗിക്കുന്നവര്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ലഭിക്കണമെങ്കില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യണം. സൂം സേവനം ഉപയോഗിക്കരുതെന്ന നിര്‍ദേശം ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളും ജനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നല്‍കിയിട്ടുണ്ട്.
ഇന്ത്യ രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളോട് സൂമിന് പകരം സേവനങ്ങള്‍ ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായിയാണ് നമസ്തെ പോലുള്ള ആപ്ലിക്കേഷനുകള്‍ ആരംഭിച്ചത്. ലോക്ക്ഡൗണ്‍ ആരംഭ സമയത്ത് വലിയ രീതിയില്‍ പ്രചാരം നേടിക്കൊണ്ടിരിക്കെയാണ് സൂമിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ഇത് ആഗോള തലത്തില്‍ കമ്പനിയ്ക്ക് തിരിച്ചടിയായി






