
അലറിക്കൊണ്ട് ചാടി വീഴാന്‍ തയ്യാറായി നില്ക്കുന്ന ഒരു ഭയങ്കരന്‍ ഗൊറില്ലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ആള് ഉപദ്രവകാരിയല്ല വേണമെങ്കില്‍ വയറു നിറയെ കഴിക്കുകയും ചെയ്യാം. എങ്ങനെയെന്നല്ലേ, ഈ ഗൊറില്ല ഒരു ചോക്ലേറ്റ് ശില്‍പ്പമാണ്. ലാസ് വെഗാസില്‍ പ്രവര്‍ത്തിക്കുന്ന പേസ്ട്രി ഷെഫ് അമൗറി ഗുയിചോന് ആണ് ഈ ഗൊറില്ലയെ ചോക്ലേറ്റില്‍ നിര്‍മ്മിച്ചത്.
ഗൊറില്ലയെ നിര്‍മ്മിക്കുന്നതിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയും അമൗറി ഗുയിചോന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലറ്റ് കൊണ്ടാണ് ഈ ഗൊറില്ലയെ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 45 കിലോഗ്രാം മില്‍ക്കും ഡാര്‍ക്ക് ചോക്ലേറ്റും ഉപയോഗിച്ചാണ് അമൗറി ഗുയിചോന് നാലടി നീളമുള്ള ഈ ചോക്ലേറ്റ് ഗൊറില്ലയെ നിര്‍മിച്ചിരിക്കുന്നത്.
ഗൊറില്ല മാത്രമല്ല അത് പ്രതിഷ്ഠിച്ചിരിക്കുന്ന ബേസും ചോക്ലേറ്റില്‍ ആണ് തീര്‍ത്തിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള ഗൊറില്ലയുടെ വായ്ഭാഗവും, വെള്ള നിറത്തിലുള്ള പല്ലുകളുമെല്ലാം ചോക്കലേറ്റില്‍ തന്നെയാണ് ഉണ്ടാക്കിയത്. ഗൊറില്ലയുടെ വിഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ വൈറലായതോടെ ഈ ഗൊറില്ലയെ എന്ത് ചെയ്യാനാണ് പോകുന്നതെന്നാണ് ഏവര്‍ക്കും അറിയേണ്ടത്. ''ഇത് കഴിക്കുമോ? മറ്റ് ഉപയോഗത്തിനായി നിങ്ങള്‍ വീണ്ടും ചോക്ലേറ്റ് ഉരുകുന്നുണ്ടോ? - എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്.






