
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാനുള്ള ധാരണകള്‍ കാറ്റില്‍പ്പറത്തി െചെനയുടെ പ്രകോപനം പുതിയ ഇടങ്ങളിലേക്ക്. തന്ത്ര പ്രധാനമായ ദൗലത് ബെഗ് ഓള്‍ഡി (ഡി.ബി.ഒ) സെക്ടറില്‍ ഇന്ത്യയുടെ പട്രോളിങ് തടഞ്ഞ അവര്‍ ഇവിടെയുള്ള വിമാനത്താവളത്തിനടുത്തുള്ള ഡെപ്സാങ് പീഠഭൂമിയിലും ആധിപത്യം പിടിക്കാനുള്ള ശ്രമത്തിലാണ്. കാരക്കോറം ചുരത്തിന്റെ സമീപ്രദേശങ്ങള്‍ െകെയടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡി.ബി.ഒ. സെക്ടറിലെ നീക്കങ്ങള്‍. പാകിസ്താനിലേക്കു നീളുന്ന സാമ്പത്തിക ഇടനാഴിക്ക് ഇവിടെ ഇന്ത്യയുടെ വര്‍ധിച്ച െസെനികസാന്നിധ്യം ഭീഷണിയാകാതിരിക്കാനുള്ള മുന്‍കരുതല്‍.
യൂറോപ്യന്‍ വിപണി പിടിക്കാനുള്ള അവരുടെ സ്വപ്നപദ്ധതിയാണ് െചെന-പാകിസ്താന് സാമ്പത്തിക ഇടനാഴി. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളവും ഈ മേഖലയില്‍ ഇന്ത്യയുടെ അവസാനത്തെ െസെനിക പോസ്റ്റും കൂടിയാണു ഡി.ബി.ഒ. ഇവിടുത്തെ 10, 13 പോയിന്റുകളിലേക്കുള്ള ഇന്ത്യന്‍ സേനയുടെ പട്രോളിങ്ങാണ് യഥാര്‍ഥ നിയന്ത്രണരേഖ (എല്‍.എ.സി) കടന്നുവന്ന് ചീനപ്പട തടഞ്ഞത്.
ഗല്‍വാന്‍ താഴ്വരയ്ക്കു സമീപമാണ് ഈ പട്രോളിങ് പോസ്റ്റുകള്‍. ഇന്ത്യന്‍ െസെനിക ബറ്റാലിയന്റെ താവളവും ഇവിടെയാണ്. െചെനീസ് അധീനതയിലുള്ള അക്സായി ചിന് പീഠഭൂമിയില്‍ ഇന്ത്യയുടെ സാന്നിധ്യമുറപ്പിക്കുന്ന മേഖലയെന്ന പ്രാധാന്യവും ഡി.ബി.ഒയ്ക്കുണ്ട്. 1962-ലെ യുദ്ധത്തില്‍ മറ്റു പ്രദേശങ്ങളെല്ലാം െകെവശപ്പെടുത്തിയ െചെന, ഡി.ബി.ഒ. സ്വന്തമാക്കാന്‍ പിന്നീടു പലവട്ടം ശ്രമിച്ചിട്ടുണ്ട്.
െചെനീസ് കടന്നുകയറ്റം തടഞ്ഞ് നിലയുറപ്പിച്ച പട്രോളിങ് സംഘം കൂടുതല്‍ ആള്‍ബലം അഭ്യര്‍ഥിച്ച് ബേസ് ക്യാമ്പിലേക്കു സന്ദേശം നല്‍കിയതോടെയാണ് െചെനീസ് െസെനികര്‍ പിന്‍വാങ്ങിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ കോര്‍ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ധാരണയായി മണിക്കൂറുകള്‍ക്കകമാണു െചെന കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്നത്.
ഡെപ്സാങ് സമതലത്തിനപ്പുറം െചെന വലിയ െസെനികസന്നാഹം ഒരുക്കുകയാണ്. പിന്നണിയിലുള്ള പീരങ്കികളും കവചിത വാഹനങ്ങളും പെട്ടെന്ന് എല്‍.എ.സിയില്‍ ഇന്ത്യയുടെ 15, 17, 17എ പട്രോളിങ് പോയിന്റുകളിലേക്ക് എത്തിക്കാനുള്ള റോഡ് നിര്‍മാണം തകൃതിയാണ്. രണ്ടു കി.മീ. അപ്പുറം താല്‍ക്കാലികമായി നിര്‍മിച്ച എയര്‍ സ്ട്രിപ്പില്‍ സുഖോയ്-30 വിമാനങ്ങള്‍ നിരത്തി. ഇന്ത്യന്‍ പോര്‍വിമാനങ്ങളില്‍നിന്നുള്ള ഭീഷണിക്കു മുന്‍കരുതലായി വ്യോമവേധ പീരങ്കികളും കൊണ്ടുവന്നു.
ഇവിടെ െസെനികതാവളം ഒരുക്കാനായാല്‍ ഡി.ബി.ഒയിലേക്കും കാരക്കോറം ചുരത്തിലേക്കുമുള്ള ഇന്ത്യയുടെ റോഡ് ഗതാഗതം ഉയരത്തിലിരുന്നു നിയന്ത്രിക്കാനും തടസപ്പെടുത്താനും െചെനയ്ക്കു കഴിയും. ബര്ട്ട്സെ, റാക്കിനല്ല എന്നീ ഇന്ത്യന്‍ െസെനിക ക്യാമ്പുകളോടു ചേര്‍ന്നുള്ള അതിര്‍ത്തിയിലെ ഇടുങ്ങിയ പ്രദേശത്താണ് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നത്. ഇന്ത്യന്‍ ക്യാമ്പുകളിലേക്ക് അതിവേഗം ആക്രമണം നടത്താനും ഇതുവഴി െചെനയ്ക്കു കഴിയും.
െചെനീസ് നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഡി.ബി.ഒയില്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ദീര്‍ഘ പ്രഹരശേഷിയുള്ള ബൊഫോഴ്സ്, ഹൊവിറ്റ്സര്‍ പീരങ്കികള്‍ വിന്യസിച്ചു. പീഠഭൂമിയില്‍ യുദ്ധത്തിനുതകുന്ന ടി-9 ഭീഷ്മ ടാങ്കുകളും എത്തിക്കുകയാണ്. ലഡാക്കില്‍ 1962-നു ശേഷം ടാങ്ക് വ്യൂഹത്തിന്റെ സാന്നിധ്യം ആദ്യമായാണ്.






