
ന്യൂഡല്‍ഹി: ഗുരുഗ്രാമിലും ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയിലും വെട്ടുക്കിളി ആക്രമണം അതിരൂക്ഷമാകുകയാണ്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത നിര്‍ദേശം നല്‍കുകുയും ചെയ്തിരുന്നു. ഇതിനിടെ വെട്ടുക്കിളി ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗം.
വെട്ടുക്കിളി ആക്രമണം എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സെവാഗിന്റെ വസതിക്കു മുകളിലും വട്ടമിട്ട് പറക്കുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.






