ലോക്ക്ഡൗണ്‍ കാലം പലതരത്തിലുള്ള പാചക പരീക്ഷണങ്ങളിലായിരുന്നു പലരും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് 4000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു പാചകക്കുറിപ്പുമായി എത്തിയ യുവാവിന്റെ വിഡിയോയാണ്. ബില്‍ സതര്‍ലന്റ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ലോകത്തിലെ പഴക്കമുള്ള പാചകക്കുറിപ്പെന്ന് അവകാശപ്പെട്ടു കൊണ്ടുള്ള വിഭവം പങ്കുവെച്ചത്.
പണ്ടുകാലത്ത് തുഹു എന്നറിയപ്പെട്ടിരുന്ന ആട്ടിന്സൂപ്പും മെസൊപ്പൊട്ടോമിയയില്‍ നിന്നുള്ള മറ്റുചില പരമ്പരാഗത ഭക്ഷണങ്ങളുമാണ് ബില്‍ തയ്യാറാക്കിയത്. താന്‍ കഴിച്ചതില്‍ വച്ചേറ്റവും മികച്ച മെസപ്പൊട്ടേമിയന് ഭക്ഷണം എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് വിഭവങ്ങളുടെ ചിത്രങ്ങള്‍ ബില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മെസപ്പൊട്ടോമിയയിലെ(ഇന്നത്തെ ഇറാഖ്, സിറിയ, ടര്‍ക്കി തുടങ്ങിയവ ഉള്‍പ്പെട്ട പ്രദേശം) ബാബിലോണിയക്കാരും അസീറിയക്കാരും ഉപയോഗിച്ചിരുന്ന റെസിപ്പികളിലൊന്നാണിതെന്നാണ് ബില്‍ വ്യക്തമാക്കുന്നത്.

ഒരു ശിലാഫലകത്തില്‍ നിന്നാണ് ബില്ലിന് റെസിപ്പി ലഭിച്ചത്. ഭാഷാവിദഗ്ധരുടെ സഹായത്തോടെ അവ മനസ്സിലാക്കിയെടുക്കുകയും പരീക്ഷിക്കുകയുമായിരുന്നു. ചേരുവകളുടെ അളവോ കൃത്യമായ ചിട്ടയോ ഒന്നുമില്ലാത്ത റെസിപ്പിയാണ് ഇത്. മാംസം എടുക്കുക, വെള്ളം ചേര്‍ക്കുക, ചേരുവകള്‍ ചേര്‍ക്കുക എന്നതാണ് ചെയ്യുന്നത്. ഒന്നിന്റെയും കൃത്യമായ അളവുകള്‍ പ്രകാരമല്ല തയ്യാറാക്കുന്നത്.

Comments