
ആലപ്പുഴ: കേരളത്തിന്റെ വിപ്ലവനക്ഷത്രം കെ.ആര്. ഗൗരിയമ്മയുടെ നൂറ്റിരണ്ടാം ജന്മദിനം നാളെ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷമില്ല.
ഗൗരിയമ്മ റിവേഴ്സ് ക്വാറൈന്റനിലായതിനാല് സന്ദര്‍ശകരെയും അനുവദിക്കില്ല. കഴിഞ്ഞ വര്‍ഷം 101-ാം വയസിലേക്കു കടന്ന ഗൗരിയമ്മയുടെ ജന്മദിനാഘോഷം ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളോടെയാണ് നടത്തിയത്. ആഘോഷ പരിപാടികള്‍ അന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
മര്‍ദിതരുടെയും ചൂഷിതരുടെയും യാതനകള്ക്കെതിരേ പോരാട്ടത്തിനുറച്ചു സമരഭുവിലിറങ്ങിയ ഗൗരിയമ്മ ചെങ്കൊടിക്കൊപ്പമാണ് രാഷ്ട്രീയ യാത്ര തുടങ്ങിയത്. 1948ല്‍ തിരുക്കൊച്ചി നിയമസഭയിലേക്കുള്ള കന്നി മല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായ വിജയങ്ങള്‍.
കേരളപ്പിറവിക്കു ശേഷവും രാഷ്്രടീയ ജൈത്രയാത്ര. 2011 വരെ 17 തിരഞ്ഞെടുപ്പുകള്‍. അതില്‍ 13 വിജയം. അഞ്ചു തവണ മന്ത്രിയായി.
64 ലെ പാര്‍ട്ടി പിളര്‍പ്പിനുശേഷം സ3ി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചു. 94ല്‍ സി.പി.എം. വിട്ട് ജെ.എസ്.എസ് രൂപീകരിച്ചു. 91ല്‍ മുഖ്യമന്ത്രിപദം നഷ്ടമായതു കപ്പിനും ചുണ്ടിനുമിടയില്‍. അധികാരത്തിലും രാഷ്്രടീയത്തിലും വിട്ടുവീഴ്ചകള്‍ ഇല്ലാത്ത കര്‍ക്കശക്കാരിയായിരുന്നു ഗൗരിയമ്മ. എന്നാല്‍ വ്യക്തി ജീവിതത്തിലാകട്ടെ, കാര്‍ക്കശ്യത്തിന്റെ പുറംചട്ടയ്ക്കുള്ളില്‍ വാല്‍സല്യം നിറഞ്ഞ മുത്തശ്ശിയും.






