
തിരുവനന്തപുരം : സ്വര്‍ണ്ണകടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് താമസിച്ചിരുന്ന മുടവന്മുകളിലെ ഫഌറ്റിലേക്ക് ഒട്ടേറെ സന്ദര്‍ശകള്‍ എത്തിയിരുന്നതായി സമീപവാസികള്‍ മൊഴി നല്കി. കൂട്ടത്തില്‍ നമ്പറില്ലാത്ത സ്റ്റേറ്റ് കാറുകറും വരാറുണ്ടായിരുന്നെന്ന് ഫഌറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനാ ശിവന് പറയുന്നു.
സന്ദര്‍ശകരുടെ വരവ് കൂടിയതോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. അസമയത്ത് ആളുകളെത്തുന്നത് ചോദ്യം ചെയ്തതിന് ദേഹോപദ്രവും ഏല്പിച്ചതായി ശിവന് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ രണ്ടാം ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായും ശിവന് പറഞ്ഞു.
കൊന്നു കളയുമെന്നും കൊന്നും കളഞ്ഞാലും ആരും ചോദിക്കാനില്ല എന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞു. 'വയസ്സായ ഒരാള്‍ ആഴ്ചയിലൊരിക്കല്‍ വരാറുണ്ട്. നമ്പറില്ലാത്ത സ്റ്റേറ്റ് കാറുകള്‍ ഫഌറ്റിലേക്ക് വരാറുണ്ടെന്നും സ്വപ്ന സുരേഷിനെ കാണാന്‍ വരുന്നവരാണിവരെന്നും 'ശിവന് പറഞ്ഞു.






