
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ എൻട്രി ലവൽ ബൈക്കായ ഡിസ്ക് ബ്രേക്ക് വേരിയന്റ് വിൽപനയ്ക്കെത്തി. റിപ്പോർട്ട് പ്രകാരം ഇലക്ട്രിക് സ്റ്റാർട്(ഇ എസ്) സഹിതമെത്തുന്ന ബൈക്കിന് ഡൽഹി ഷോറൂമിൽ 59,373 രൂപയാണു വില. ഇതോടെ പ്ലാറ്റിന 100 ഈ വിഭാഗത്തിൽ ഡിസ്ക് ബ്രേക്ക് സഹിതം ലഭ്യമാവുന്ന ഏക ബൈക്കായി.
‘പ്ലാറ്റിന 100’ നിലവിൽ ഡ്രം ബ്രേക്ക് സഹിതം, ഇലക്ടിക് — കിക് സ്റ്റാർട്ട് സൗകര്യത്തോടെ രണ്ടു വകഭേദങ്ങളിലാണു ലഭ്യമാവുന്നത്. 49,261 രൂപയാണു കിക് സ്റ്റാർട്ടും അലോയ് വീലും ഡ്രം ബ്രേക്കുമുള്ള ‘പ്ലാറ്റിന 100’ ബൈക്കിന് ഷോറൂം വില; ഇലക്ട്രിക് സ്റ്റാർട്, അലോയ് ഡ്രം ബ്രേക്ക് പതിപ്പിനാവട്ടെ 55,546 രൂപയും. ബജാജ് ‘പ്ലാറ്റിന 100’ ശ്രേണിയിലെ പുതിയ വകഭേദം 3,827 രൂപ അധിക വിലയോടെയാണു അവതരിപ്പിച്ചിരിക്കുന്നത്.
ഈ ‘പ്ലാറ്റിന’യിൽ ബജാജ് വരുത്തിയ പരിഷ്കാരം മുൻ വീലിൽ ഡിസ്ക് ബ്രേക്ക് ഘടിപ്പിച്ചതാണ്. ഇലക്ട്രിക് സ്റ്റാർട്ടും ഡ്രം ബ്രേക്കുമായെത്തുന്ന ‘പ്ലാറ്റിന’യ്ക്കു സമാനമാണ് മറ്റു സംവിധാനങ്ങൾ. രൂപകൽപ്പനയിലും മെക്കാനിക്കൽ വിഭാഗത്തിലും മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല.ബി എസ് ആറ് നിലവാരമുള്ള 102 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. ഈ എൻജിൻ 7.9 ബി എച്ച് പിയോളം കരുത്തും 8.34 എൻ എം ടോർക്കുമാണ് സൃഷ്ടിക്കുക. നാലു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ






