
റിയാദ് : സൗദി അറേബ്യയിൽ ഒമ്പത് വ്യാപാര മേഖലയിൽ കൂടി സൗദി വൽക്കരണം നടപ്പാക്കുന്നു .ചില്ലറ മൊത്ത വ്യാപാര മേഖലയിലാണ് സ്വദേശിവൽക്കരണ പദ്ധതി നടപ്പാക്കുന്നത് .
അടുത്തമാസം 20 (മുഹറം ഒന്ന്) മുതൽ 70 ശതമാനം സൗദിവത്കരണം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സാമൂഹിക വികസന, മാനവ ശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
ചായ, കോഫി, ഈത്തപ്പഴം, തേൻ, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങൾ, പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ, സ്റ്റേഷനറി, സോപ്പ്,
ഗിഫ്റ്റുകൾ, കരകൗശല വസ്തുക്കൾ, പുരാവസ്തുക്കൾ, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാൽ, സസ്യ എണ്ണ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതുതായി സൗദിവത്ക്കരണം നടപ്പാക്കുക.അതേ സമയം വർഷങ്ങളായി മലയാളികൾ
കയ്യടക്കിവെച്ചിരുന്ന മേഖലയാണിത് .ചെറുകിട ,മൊത്ത വ്യാപാര മേഖലയിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമാകും .






