
തെലുങ്ക് സൂപ്പർ താരം നാഗാർജുന ടൊയോട്ട വെൽഫെയർ സ്വന്തമാക്കിയത്. വാഹന സംബന്ധിയായ ഫോറം ടീം ബിഎച്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിനിമാ ലോകത്തുനിന്നുള്ള വെൽഫയർ ഉടമകളുടെ പട്ടികയിലേക്ക് ഒരു സൂപ്പർ താരം കൂടെ ഇപ്പോൾ ചേരുകയാണ്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകം മോഹൻലാൽ വെൽഫയർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മാസം സുരേഷ് ഗോപിയും ടൊയോട്ടയുടെ പുത്തൻ വെൽഫെയർ സ്വന്തമാക്കിയിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ ആണ് ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട ലോഞ്ച് ചെയ്ത അത്യാഢംബര വാൻ ആണ് വെല്‍ഫയർ. പ്രധാനമായും ലക്ഷ്യം വച്ചത് വമ്പൻ ബിസിനസ്സുകാരെയും തിരക്കുള്ള സിനിമ താരങ്ങളെയുമാണ്.
റിപ്പോർട്ട് പ്രകാരം നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനിയുടെ പ്രത്യേക താത്പര്യപ്രകാരം ആണ് ടൊയോട്ട വെൽഫെയർ സ്വന്തമാക്കിയത്. കറുപ്പ് നിറത്തിലും കൂടുതൽ സ്പോർട്ടി ലുക്കിലാണ് നാഗാർജുനയുടെ ടൊയോട്ട വെൽഫയർ. എക്സിക്യൂട്ടീവ് ലോഞ്ച് എന്ന ഒരൊറ്റ വേരിയന്റിൽ ആണ് മോഡൽ വില്പനക്കെത്തിയിരിക്കുന്നത്. ടൊയോട്ട വെല്‍ഫയറിന് 79.5 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില. ഈ മാസത്തിന്റെ തുടക്കത്തിൽ വില വർദ്ധിച്ചിരുന്നു. ഇപ്പോൾ Rs 83.50 ലക്ഷം ആണ് വെൽഫെയറിന്റെ എക്സ്-ഷോറൂം വില എന്നാണ് റിപ്പോർട്ട്.
ടൊയോട്ട വെൽഫയറിൽ 87 എച്ച്പി പവർ നിർമിക്കുന്ന 2.5 ലിറ്റര്‍ എൻജിനും, രണ്ട് ഇലക്ട്രിക്ക് എൻജിനും (105 kW, 50 kW) ചേർന്ന ഹൈബ്രിഡ് പവർട്രെയിൻ ആണ് ഒരുങ്ങുന്നത്. 196 എച്പി കരുത്താണ് ഈ ഹൈബ്രിഡ് സംവിധാനത്തിന്റെ ടോട്ടൽ ഔട്പുട്ട്. കണ്ടിന്യുവസ്ലി വേരിയബിൾ ട്രാൻസ്മിഷൻ (e-CVT) ആണ് ഗിയർബോക്സ്. 4,935 എംഎം നീളവും 1,850 എംഎം വീതിയും 1,935 എംഎം ഉയരവുമുള്ള സാമാന്യം നല്ല വലിപ്പമുള്ള എംപിവിയാണ് വെല്‍ഫയർ.






