
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു സഹോരദര പുത്രന് ദീപക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് സജീവ പരിഗണനയിലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.
വേദനിലയമുള്പ്പെടെ ജയലളിതയുടെ സ്വത്തു വകകളുടെ അവകാശം ദീപക്കിനും സഹോദരി ദീപയ്ക്കുമാണ്. ജയലളിതയുടെ സ്വത്ത് കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് കൃപാകരന്‍, ദീപക്കിന്റെ പുതിയ ഹര്‍ജിയും പരിഗണിക്കും.
തന്റെ മുത്തശ്ശിയായ വേദവല്ലിയാണു വേദ നിലയം വാങ്ങിയതെന്നും അവരുടെ മരണ ശേഷം മകളായ ജയലളിതയ്ക്കു വേദനിലയം ലഭിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ, തന്റെ മരണ ശേഷം വേദനിലയം സ്മാരകമാക്കി മാറ്റാന്‍ ജയലളിത ആഗ്രഹിച്ചിട്ടില്ല. വസ്തുവിന്റെ ഉടമസ്ഥരായ തന്റെയും സഹോദരിയുടെയും അനുമതിയില്ലാതെ വേദനിലയം സ്മാരകമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ദീപക് ഹര്‍ജിയില്‍ ആരോപിക്കുന്നു.






