
ഫോര്‍ഡ് ഇക്കോസ്പോട്ടിന് പുതിയ ഓട്ടോമാറ്റിക് പതിപ്പ് ലഭിക്കുന്നു. ഈ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മോഡലിന് 10.66 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. ഇന്ത്യയിലെ കോംപാക്ട് എസ്യുവി നിരയിലെ കരുത്തന് സാന്നിധ്യമാണ് ഫോര്‍ഡ് ഇക്കോസ്പോട്ട്. ഇക്കോസ്പോട്ടിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വേരിയന്റായ ടൈറ്റാനിയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ ഒരുങ്ങുന്നത്.
ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡിമാന്റ് പരിഗണിച്ചാണ് ഫോര്‍ഡ് ഈ വാഹനം എത്തിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മുമ്പ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് നല്‍കിയിരുന്നത് ഇക്കോസ്പോട്ടിന്റെ ഉയര്‍ന്ന വേരിയന്റായ ടൈറ്റാനിയം പ്ലസില്‍ മാത്രമാണ് . ഈ മോഡലിന് 11.56 ലക്ഷം രൂപയാണ് എക്സ്ഷോറും വില.
പുതിയ ട്രാന്സ്മിഷന് നല്‍കുന്നത് പെട്രോള്‍ എന്ജിന് പതിപ്പിനൊപ്പമാണ്. 120 ബിഎച്ച്പി പവറും 149 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം പാഡില്‍ ഷിഫ്റ്റും ഉണ്ട്. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്ട്രോള്, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്-ഇബിഡി, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ അസിസ്റ്റ് കണ്ട്രോള്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് എന്നിവയും വാഹനത്തിൽ ലഭ്യമാണ്.






