
നിറത്തിന്റെ പേരില്‍ പലതരത്തിലുള്ള കളിയാക്കലുകളും ഒറ്റപ്പെടലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗായിക സയനോര. 'വലിയ സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ എന്നെ കാണാറില്ല, രശ്മി സതീശിനെ കാണാറില്ല, പുഷ്പ്പാവതിയെ കാണാറില്ല. അത് എന്തുകൊണ്ടാണ്? കറുത്തത് കൊണ്ടായിരിക്കും! അവരെല്ലാം എത്രനല്ല പാട്ടുകാരാണ്, അവരെ എന്തുകൊണ്ട് വിളിക്കുന്നില്ല? ഒരു റിയാലിറ്റി ഷോയിലും അവരെ കാണാറില്ല' സയനോരക്ക് പറയുന്നു.
സിനിമ പ്രാന്തന് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സയനോരയുടെ ഈ തുറന്ന് പറച്ചില്. നിറത്തിന്റെ പേരില്‍ ആരെയും അളക്കരുത്. ചെറുപ്പത്തില്‍ തന്നെ സ്കൂളിലെ ഡാന്‍സ് ടീമില്‍ നിന്നുപോലും ഒഴിവാക്കിയതായി സയനോര പറയുന്നു.
നിറത്തിന്റെ പേരിലുള്ള പരിഹാസം കേട്ട് താനടക്കമുള്ളവര്‍ ചിരിച്ചിട്ടുണ്ടെന്നും, നമ്മുടെ സമൂഹത്തിന്റെത് അത്തരത്തിലുള്ള ഒരു പൊതുസ്വഭാവമാണ് എന്നും സയനോര പറഞ്ഞു. എന്നാല്‍, ഇത് ഒരുപാട് പേരെ ബധിക്കുന്നു. അത് നമ്മള് മനസ്സിലാക്കണം.
അമേരിക്കയില്‍ കൊലചെയ്യപ്പെട്ട ജോര്‍ജ് ഫ്ളോയ്ഡിനെ ഓര്‍ത്ത് നമ്മള് ഇവിടെ 'ബ്ലാക്ക് ലൈഫ് മാറ്റേഴ്സ് ' എന്ന് എഴുതുമ്പോള്‍ നമ്മുടെ ചുറ്റിനും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കണമെന്നും സയനോര പറഞ്ഞു.






