
തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ഇതോടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേര് ക്വാറന്റീനില്‍ പ്രവേശിച്ചു.
ഞായറാഴ്ച രാവിലെയാണ് ഓഫീസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അഞ്ചു പേരേയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ ഡിവൈഎഫ്ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റഹീമിന്റെ ഉള്‍പ്പെടെ കോവിഡ് പരിശോധന ഉടന്‍ തന്നെ നടത്തും.






