
തിരുവനന്തപുരം: യുകെ, കാനഡ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വിദേശ സന്ദർശനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സർക്കാർ എട്ടുദിവസത്തെ അവധി അനുവദിച്ചു. ഡിസംബർ 4 മുതൽ 11 വരെയാണ് അവധി. ബി. അശോകിന് അധിക ചുമതലയുള്ള പൊതുഭരണ വകുപ്പാണ് അവധി അപേക്ഷ പരിഗണിച്ചത്.
സ്വകാര്യ വിദേശ സന്ദർശനത്തിനായി അവധി അനുവദിക്കണമെന്ന അപേക്ഷ ബി. അശോക് കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്. തുടർന്ന് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് പുറമേ പൊതുഭരണം ഉൾപ്പെടെ നാല് വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുൻ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷൻ നേരിട്ട ഉദ്യോഗസ്ഥനാണ് ബി. അശോക്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് അദ്ദേഹം പ്രധാനപ്പെട്ട പദവിയിലേക്ക് തിരിച്ചെത്തിയത്.
അതേസമയം, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒൻപത് മന്ത്രിമാർ വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിൽ സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക ആവശ്യത്തിനായി വിദേശയാത്ര നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.







Comments