
സോഷ്യൽ മീഡിയയിൽ ചില 'ചായകാച്ചൽ' ചിത്രങ്ങൾ എന്നു പറഞ്ഞുകൊണ്ട് ഫോട്ടോ ഷോപ്പ് വഴിയും മറ്റ് ആപ്പുകൾ വഴിയും എഡിറ്റ് ചെയ്ത രസകരമായ ചിത്രങ്ങൾ ആളുകൾ പങ്കുവയ്ക്കാറുണ്ട്. സിനിമാ താരങ്ങളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
ഇന്ന് നടൻ വിനയ് ഫോർട്ട് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. സോവിയറ്റ് യൂണിയൻ വിപ്ലവകാരികളായ വ്ലാഡമിർ ലെനിന്റേയും ജോസഫ് സ്റ്റാലിന്റേയും ചിത്രങ്ങൾ എഡിറ്റ് ചെയ്ത്, ലെനിന്റെ തലയ്ക്ക് പകരം തന്റെ തലയും സ്റ്റാലിന്റെ തലയ്ക്ക് പകരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ തലയുമാണ് വിനയ് ഫോർട്ട് നൽകിയിരിക്കുന്നത്. കൂടെ ലെനിനും സ്റ്റാലിനും ഒരുമിച്ചിരിക്കുന്ന യഥാർഥ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ലെനിന്റേയും സ്റ്റാലിന്റേയും ജീവിതം പശ്ചാത്തലമായി സിനിമ ഇറങ്ങുന്നുണ്ടോ എന്നോ, ഇരുവരും അതിൽ അഭിനയിക്കുന്നുണ്ടോ എന്നൊന്നും വ്യക്തമല്ല.






