പിതാവും നടനുമായ നാഗാർജുനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ അഖിൽ അക്കിനേനി. പിതാവിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും അഖിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്തമായ 'ലയൺ കിംഗ്' ആനിമേഷൻ പരമ്പരയിലെ സിംബയുടെ പിതാവായ 'മുഫാസ' എന്നാണ് അഖിൽ തന്റെ അച്ഛനെ വിശേഷിപ്പിച്ചത്.
"എന്റെ മുഫാസയ്ക്ക് ജന്മദിനാശംസകൾ. ഞങ്ങൾക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഞങ്ങൾക്കുവേണ്ടി ആഗ്രഹിക്കുന്ന എല്ലാത്തിനും നന്ദി. നിങ്ങളില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല. ഏറ്റവും പ്രധാനമായി, എനിക്ക് മികച്ചൊരു അച്ഛനായതിന് നന്ദി. സ്നേഹം നാനാ, എപ്പോഴും സന്തോഷമായിരിക്കൂ."എന്നായിരുന്നു അഖിൽ കുറിച്ചത്.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തെലുങ്ക് സിനിമയുടെ മുൻനിര താരമായ നാഗാർജുന, തമിഴ്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മി ദഗ്ഗുബട്ടിയുമായുള്ള ആദ്യ വിവാഹത്തിലുള്ള മകനാണ് നടൻ നാഗ ചൈതന്യ. പിന്നീട് 1992-ൽ നടി അമലയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് അഖിൽ അക്കിനേനി.
അഖിലിന്റെ കരിയറിൽ വലിയ വഴിത്തിരിവായ 'ലെനിൻ' എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. മകന്റെ മുൻകാല പരാജയങ്ങളിലെ വേദനയാണ് ലെനിൻ പോലുള്ള ശക്തമായ ഒരു കഥയുമായി അവനെ അടുപ്പിച്ചതെന്നും, ആ ചിത്രത്തിന്റെ നിർമ്മാതാവായി താൻ ഒപ്പം നിന്നതിനെക്കുറിച്ചും നാഗാർജുന മുമ്പ് വ്യക്തമാക്കിയിരുന്നു. 'കിംഗ് 100' ആണ് നാഗാർജുനയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

Comments