More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

തിയേറ്ററുകളില്‍ ഓണം കളറാക്കി നിവിന്‍ തരംഗം; അതിര്‍ത്തി കടക്കാനൊരുങ്ങി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; തമിഴ് തെലുങ്ക് ട്രെയിലര്‍ പങ്കിട്ട് നിവിന്‍ പോളി

Authored by Web Desk | Last updated: 29 Aug 2026, 11:22 PM | 6 min read

Print
Nivin Pauly share the happiness of BKU in tamil and telegu (Image Source: Instagram)
Nivin Pauly share the happiness of BKU in tamil and telegu (Image Source: Instagram)
തിയേറ്ററുകളിൽ നിവിൻ പോളി തരംഗമൊരുക്കി മലയാള ബോക്സ് ഓഫീസില്‍ സർവ്വകാല കളക്ഷൻ റെക്കോർഡുകള്‍ കാറ്റില്‍പ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. സർവ്വം മായയ്ക്ക് ശേഷം നിവിൻ പോളിയുടെ അടുത്ത 100 കോടി ചിത്രമായിരിക്കുകയാണിത്. അഞ്ചാം തവണ 100 കോടി സിനിമയുടെ ഭാഗമാകുകയാണ് മമിത ബൈജു. ‘പ്രേമലു’ വിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം നിവിന്‍ പോളി- മമിത ബൈജു കോമ്പോയിലൂടെ പ്രേക്ഷകരുടെ ഓണം കളറാക്കുകയാണ്.
ഇപ്പോഴിതാ മലയാളത്തിനു പുറമേ തെന്നിന്ത്യ മുഴുവന്‍ തന്റെ സിനിമ തരംഗം തീര്‍​ക്കാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കിടുകയാണ് നിവിന്‍ പോളി. 6 ദിനം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് ട്രെയിലർ പുറത്തിറങ്ങിയ സന്തോഷമാണ് നിവിന്‍ പങ്കിട്ടിരിക്കുന്നത്.
‘‘തമിഴിലെ മാന്ത്രികത അനുഭവിക്കാനുള്ള സമയമാണിത്...‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ് ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി...’’ എന്നാണ് നിവിന്‍ കുറിച്ചിരിക്കുന്നത്. സെപ്റ്റംബർ 4 ന് തമിഴ്, തെലുങ്ക് പതിപ്പുകള്‍ തിയേറ്ററുകളിലെത്തും. അതിനെക്കുറിച്ചും താരം പോസ്റ്റ് പങ്കിട്ടിരുന്നു. ‘റ്റവും പ്രിയപ്പെട്ട ബെത്‌ലഹേം കുടുംബ യൂണിറ്റ് (ബികെയു) സെപ്റ്റംബർ 4 ന് തെലുങ്കിൽ റിലീസ് ചെയ്യുന്നതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്...’ എന്നാണ് നിവിന്‍ കുറിച്ചത്.







പ്രേമം, പ്രേമലു എന്നീ ചിത്രങ്ങള്‍ മുമ്പ് തമിഴ്നാട്ടില്‍ വമ്പന്‍ തരംഗം സൃഷ്ടിച്ചിരുന്നു. തെന്നിന്ത്യയൊട്ടാകെ വീണ്ടുമൊരു തരംഗമായി മാറാനാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. ‘പ്രേമം’ സിനിമയിലെ നായകനും ‘പ്രേമലു’ സംവിധായകനും ഒന്നിച്ച സിനിമ എന്ന ലേബലിലാണ് തമിഴിലും തെലുങ്കിലുമുള്ള ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബില്‍ ഒട്ടേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുന്നത്.
മലയാളത്തിലുള്ള ചിത്രത്തിന്റെ അവിശ്വസനീയ വിജയ കുതിപ്പ് കണ്ടാണ് തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്ന് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. തമിഴ് പതിപ്പിന്റെ വിതരണാവകാശം ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസിനാണ്. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷ. നിവിനും മമിതയ്ക്കുമൊപ്പം സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.


Tags

  • nivin pauly
  • bethlehem kudumba unit movie
  • bethelehem kudumba unit movie in tamil and telegu

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

photo-www.instagram.com/actressmuktha/

നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു

‘ചടങ്ങ്’ വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം ആരംഭിച്ചു

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത