
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്തമായ കോഫീഹൗസിലെ രുചികരമായ കോഫിയില്‍ ചേര്‍ത്തത് ജീവനക്കാരന്റെ 'തുപ്പല്'. പോലീസുകാര്‍ക്കുള്ള സ്പെഷ്യല്‍ കോഫിയായിരുന്നു ഇത്. നുരഞ്ഞുപതഞ്ഞ രുചികരമായ കോഫിയുടെ ഉറവിടം തേടിയപ്പോഴാണ് എല്ലാവരും ഞെട്ടിയത്. ഇവിടുത്തെ ഒരു ജീവനക്കാരന് പതിവായി പോലീസുകാര്‍ക്കുള്ള കോഫിയില്‍ തുപ്പുമായിരുന്നത്രേ....
സ്റ്റാര്‍ബക്സ് എന്ന കോഫിഷോപ്പ് അതിപ്രശസ്തമാണ്. സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ ഷോപ്പില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. കെവിന് എ ട്രെജോ എന്ന 21കാരനാണ് പോലീസ് പിടിയിലായത്. തുപ്പിയത് എന്തിനാണെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല. കോവിഡ് കാലത്ത് ഇത്രയും വലിയൊരു തെറ്റ് ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എന്നാല്‍, മുന്‍പുള്ള സംഭവത്തിന് തെളിവുകളില്ല. ഒരുതവണ തുപ്പുന്നത് കാണുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാല്‍, കാപ്പി കുടിച്ച പോലീസുകാര്‍ക്ക് ഇതുവരെ രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുവാവിെനതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ക്ക് റിഡ്ജ് പോലീസ് പറഞ്ഞു.






