
മാരുതിയുടെ ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൂര്‍ണമായും മൂടിക്കെട്ടിയ നിലയില്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഏഴ് സീറ്റര്‍ പതിപ്പ് മാരുതി ഇന്ത്യയിലെത്തിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും വര്‍ത്തകളില്‍ സ്ഥിരീകരണമില്ല.
റിപ്പോർട്ട് അനുസരിച്ച ഈ വാഹനവും ഇപ്പോള്‍ നിരത്തുകളിലുള്ള വാഗണ്‍ആറിലെ ബോക്സി ഡിസൈനിലാണ് ഒരുങ്ങുന്നത്. ഏഴ് സീറ്റര്‍ വാഗണ്‍ആറിന് റെഗുലര്‍ മോഡലിനെക്കാള്‍ വലിപ്പം കൂടുതലുണ്ട്. മാരുതിയുടെ വാഹനനിരയില്‍ ഈ വാഹനത്തിന്റെ സ്ഥാനം എര്‍ട്ടിഗയ്ക്ക് താഴെയായിരിക്കും. മാരുതിയുടെ ഹാര്‍ട്ട്ടെക്ട് പ്ലാറ്റ്ഫോമായിരിക്കും ഏഴ് സീറ്റര്‍ വാഗണ്‍ആറിനും അടിസ്ഥാനമൊരുക്കുക.
ഗ്രില്ല്, ഹെഡ്ലൈറ്റ് തുടങ്ങിയവയില്‍ റെഗുലര്‍ വാഗണ്‍ആറില്‍ നിന്ന് ഡിസൈന്‍ മാറ്റം വരുത്തും. എന്നാൽ, പിന്‍വശം പുതുതലമുറ വാഗണ്‍ആറിന് സമാനമായിരിക്കുമെന്നാണ് സൂചന. ഏറ്റവുമൊടുവിലെത്തിയ വാഗണ്‍ആറില്‍ നല്‍കിയിട്ടുള്ള 77 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
ഇന്റീരിയർ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ പുതുതലമുറ വാഹനങ്ങളിലെ ഫീച്ചറുകൾ ഏഴ് സീറ്റര്‍ വാഗണ്‍ആറിലും നല്‍കും. ശക്തമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിന്റെ സവിശേഷതയാണ്.






