
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മാസ്ക് ധാരണം നിബന്ധമാക്കിയത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. മാസ്ക് ധരിച്ചു കൊണ്ട് വെള്ളം കുടിയ്ക്കാനോ ഭക്ഷണം കഴിയ്ക്കാനോ സാധിക്കില്ല എന്നത് എല്ലാവരേയും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
ബ്രിട്ടീഷ് മോഡലായ എമ്മാ ലൂയീസ് മാസ്ക് ഊരാതെ എങ്ങനെ ഭക്ഷണം കഴിക്കാമെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നത്. മുഖത്ത് നിന്നും മാസ്ക് മാറ്റാതെ എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടതെന്നാണ് എമ്മാ കാണിച്ചു തരുന്നത്. ആദ്യകാഴ്ച്ചയില്‍ ഒരു മാസ്ക് മാത്രമെ എമ്മ ധരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. ഭക്ഷണമെടുത്ത് വായിലേക്ക് വയ്ക്കുമ്പോഴാണ് രണ്ട് മാസ്കുളളത് കാണാന്‍ സാധിക്കുന്നത്. ഇരുവശത്തുമായാണ് എമ്മ മാസ്ക് ധരിച്ചിരിക്കുന്നത്. ഒരു മാസ്ക് മൂക്കിന്റെ ഭാഗത്തും ഒരു മാസ്ക് താടിക്ക് കീഴെയുമാണ് എമ്മ ഇട്ടിരിക്കുത്. ഇതിനോടകം തന്നെ ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.






