
തിരുവനന്തപുരം: കൊല്ലം സബ് കളക്ടറായിരിക്കെ ക്വാറന്റൈൻ ലംഘിച്ച് സ്വന്തം നാടായ ഉത്തർപ്രദേശിലേക്ക് കടന്ന ഐ എ എസ് ഉദ്യോഗസ്ഥൻ അനുപം മിശ്രയെ സർക്കാർ ആലപ്പുഴ സബ് കളക്ടറായി പുനര്‍ നിയമിച്ചു. മിശ്ര ചെറുപ്പക്കാരനായതിനാലാണ് സർക്കാർ ക്ഷമിച്ചത്. ഇനി ആവര്ത്തിക്കരതു് എന്ന് താക്കീതും നല്‍കിയിട്ടുണ്ട്. എന്നാല്‍, നാലുമാസത്തിലേറെയായി ഗണ്മാന് സുജിത്തിന്റെ സസ്പെന്ഷന് തുടരുകയാണ്.
മിശ്രയെ ആലപ്പുഴയില്‍ നിയമിച്ചു കൊണ്ട് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. 2016 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ സബ് കളക്ടര്‍ അനുപം മിശ്ര സിംഗപ്പുര്‍ യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദേശം ലംഘിച്ച് കാണ്‍പൂരിലേക്കു മുങ്ങിയതിനായിരുന്നു നടപടി. സംഭവം വിവാദമായതോടെ സബ് കളക്ടറെയും അദ്ദേഹത്തിന്റെ ഗണ്മാന് സുജിത്തിനെയും സസ്പെന്‍ഡ് ചെയ്തു.
ഇനി ഇത്തരത്തിൽ നടപടികളുണ്ടാകരുതെന്ന് ശക്തമായ താക്കീതും നല്‍കിയിട്ടുണ്ട്. കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ ബോധവൽക്കരണം ആരംഭിച്ച സമയത്ത് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ അത് ലംഘിച്ചത് വിവാദമായിരുന്നു.
മധുവിധുവിന് വിദേശരാജ്യങ്ങളിലേക്ക് പോയ മിശ്ര മാർച്ച് 18 നായിരുന്നു കൊല്ലത്ത് തിരികെയെത്തിയത്. കൊവിഡ് ചട്ട പ്രകാരം ക്വാറന്റൈനിൽ പോകണമെന്ന് കളക്ടറുടെ നിർദ്ദേശ പ്രകാരം ഇയാൾ ക്വാറന്റൈനിലായിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് സബ് കളക്ടർ സ്വന്തം നാടായ സുൽത്താൻപൂരിലേക്ക് മുങ്ങിയ വിവരം പുറത്തറിഞ്ഞത്.
തുടർന്ന് സസ്പെൻഷനിലായി. തുടര്‍ന്നാണ് ഇപ്പോള്‍ പുനര്‍ നിയമനം നല്‍കിയത്. എന്നാല്‍ നടപടി നേരിട്ട സബ് കലക്ടര്‍ തിരികെ ജോലിയില്‍ കയറിയിട്ടും ഗണ്മാന് സസ്പെന്‍ഷനില്‍ തുടരുകയാണ്. നാലുമാസത്തിലേറെയായി സസ്പെന്‍ഷനില്‍ കഴിയുന്ന ഗണ്മാന് സുജിത്തിന്റെ ഇന്‍ക്രിമെന്റും നഷ്ടപ്പെടുന്ന അവസ്ഥയാണ്.






