അധികം വൈകാതെ ഗൂഗിളിന്റെ അടുത്ത ബജറ്റ് ഫോണായ പിക്സല്‍ 4എ വിപണിയിലെത്തുമെന്ന് സൂചന. 9ടു5ഗൂഗിള്‍ വെബ്സൈറ്റാണ് ഗൂഗിളിന്റെ ഒരു ടീസര്‍ പേജിനെ അടിസ്ഥാനമാക്കി ഈ വാര്‍ത്ത പുറത്തുവിട്ടത്. എന്നാൽ, ഏത് ഫോണ്‍ ആണ് പുറത്തിറക്കുന്നത് എന്ന് പേജില്‍ വ്യക്തമാക്കിയിട്ടില്ല.
ഈ പേജില്‍ 'The Google, Just What You've Been Waiting For Phone' എന്ന സന്ദേശമാണ് ഉണ്ടായിരുന്നത്. ഈ വാക്കുകള്‍ മറച്ചുവെച്ച രീതിയിലായിരുന്നു. പിക്സല്‍ 4എ എന്ന ഫോണിന് വേണ്ടിയാണ് പിക്സല്‍ ആരാധകര്‍ മേയ് മാസം മുതല്‍ കാത്തിരിക്കുന്നത് . ഫോണിനെ പറ്റിയുള്ള മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പേജിലില്ല. പകരം 'ലോറെം ഇപ്സം' വാചകങ്ങളാണ് പേജിൽ കാണാം. ഓഗസ്റ്റ് മൂന്ന് എന്ന തീയതിയും അതിന് താഴെയായി നല്കിയിരിക്കുന്നു.
Link: https://store.google.com/intl/en/lorem-ipsum/
ഗൂഗിളിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ ഉള്ള പുതിയ കവര്‍ ചിത്രത്തില്‍ മുകളില്‍ ഇടത് വശത്തായി ഒരു കറുത്ത പഞ്ച് ഹോള്‍ അടയാളം നല്‍കിയിട്ടുണ്ട്. പിക്സല്‍ 4എ സ്മാര്‍ട്ഫോണിന്റെ സൂചനയാണ് ഇത് എന്നും പറയപ്പെടുന്നു. ഓഗസ്റ്റ് മൂന്ന് എന്ന് ടീസര്‍ വെബ് പേജില്‍ കാണാം, അതുകൊണ്ട് ഫോണിന്റെ ആകൃതിയിലുള്ള രൂപം പിക്സല്‍ 4എ യ്ക്ക് സമാനമാണെന്നും 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Comments