
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് നേര്‍ത്ത രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നു അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അമിത് ഷായുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സെല്‍ഫ് ഐസലേഷനില്‍ പോകണമെന്നും ആവശ്യമെങ്കില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിക്കപ്പെട്ട യെദിയൂരപ്പയ്ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ, തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനു കോവിഡ് സ്ഥിരീകരിച്ചുവെന്നു ചെെന്നെയിലെ ആശുപത്രി അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് പുരോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹം വീട്ടില്‍ ഐസലേഷനിലായിരിക്കുമെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഗവര്‍ണറെ നിരീക്ഷിക്കുമെന്നുമാണ് വിവരം.
രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് െവെറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 29 മുതല്‍ ഗവര്‍ണര്‍ ക്വാറന്റീനിലായിരുന്നു. യു.പി. ബി.ജെ.പി. അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, കോവിഡ് ബാധിച്ച് മുംെബെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന് അമിതാഭ് ബച്ചന് രോഗമുക്തി നേടി. അദ്ദേഹം ആശുപത്രി വിട്ട വിവരം മകനും നടനുമായ അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
വീട്ടില്‍ ക്വാറന്റീനിലായിരിക്കും ബച്ചന്. രോഗം ഭേദമാകാത്ത സാഹചര്യത്തില്‍ അഭിഷേക് ആശുപത്രിയില്‍ തുടരും. കഴിഞ്ഞ 11 നാണ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാവര്ക്കും നന്ദി അറിയിച്ച് അമിതാഭ് ബച്ചന് ട്വീറ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ച മരുമകള്‍ ഐശ്വര്യ റായിയും മകള്‍ ആരാധ്യയും നേരത്തെ രോഗമുക്തി നേടിയിരുന്നു.






